പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (narendra modi) വാനോളം പുകഴ്ത്തി കേന്ദ്രഗ്രാമ വികസന പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രി ഗിരിരാജ് സിങ് (giriraj singh). പ്രധാനമന്ത്രിയുടെ ഏറ്റവും മികച്ചസ്വഭാവം, ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വ്യക്തി ആരെന്ന് പരിഗണിക്കാതെ, അത്തരം സംഭാഷണങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു എന്നതാണെന്ന് ഗിരിജരാജ് സിങ് പറഞ്ഞു.
'സംസ്ഥാന മന്ത്രിയെന്നോ ക്യാബിനറ്റ് മന്ത്രിയെന്നോ പരിഗണിക്കാതെ, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്ന ഏതെങ്കിലും ആശയം ഞാന്‍ ചര്‍ച്ച ചെയ്താല്‍, അദ്ദേഹം അത് ഗൗരവമായി കേള്‍ക്കുകയും അതിനെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യും. നല്ലതാണെങ്കില്‍ അത് അദ്ദേഹം നടപ്പിലാക്കുകയും ചെയ്യും. എന്നെ വളരെയധികം സ്വാധീനിച്ച അദ്ദേഹത്തിന്റെ ഒരു സ്വഭാവമാണിത്. അത്തരം സ്വഭാവങ്ങള്‍ അനുകരിക്കേണ്ടതാണ്. ''കേന്ദ്ര മന്ത്രി ന്യൂസ് 18 നോട് പറഞ്ഞു. എല്ലാവരയെയും ക്ഷമയോടെയും ആത്മാര്‍ത്ഥതയോടെയും കേള്‍ക്കുന്നതുകൊണ്ട് പ്രധാനമന്ത്രി മോദിയേക്കാള്‍ വലിയ ശ്രോതാവ് വേറെയില്ലെന്നും സിംഗ് ഉറച്ചു വിശ്വസിക്കുന്നു.
ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഏതൊരു നവീകരണ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും അതിന് വളരെധികം പ്രാധാന്യം നല്‍കുമെന്നതുമാണ് പ്രധാനമന്ത്രിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന മറ്റൊരു സവിശേഷത.
'' മോദി വളരെയധികം ഉത്തരവാദിത്ത ബോധമുള്ള വ്യക്തിയാണ്. എത്ര തിരക്കുകള്‍ക്കിടയിലും അദ്ദേഹം രാജ്യത്തിനു വേണ്ടി പ്രയത്നിക്കാന്‍ തയ്യാറാണ്. പുലര്‍ച്ചെ 4 മണിക്ക് വിമാനത്തില്‍ നിന്നിറങ്ങിയ മോദി 11 മണിക്ക് മന്ത്രിസഭാ യോഗത്തിന് തയ്യാറെടുത്തതായി കേന്ദ്ര വിദേശകാര്യ മന്ത്രി എന്നോട് പറയുകയുണ്ടായി. കുറഞ്ഞത് 10 വര്‍ഷമെങ്കിലും പ്രധാനമന്ത്രി നമ്മെ നയിച്ചാൽ ഇന്ത്യ ഒരു മഹാശക്തിയായി മാറും,'' സിംഗ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് (atmanirbhar bharat) എന്ന ആശയം തന്നെ വളരെ പ്രചോദനാത്മകമാണ്. മോദി മന്ത്രിസഭയില്‍ അംഗമായതില്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read-
Modi@8 | മോദി ഇതിഹാസം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സ്വന്തം കുടുംബംപോലെ കാണുന്നു: മണിപ്പൂർ മുഖ്യമന്ത്രി
'പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന മന്ത്രം എല്ലാ മന്ത്രാലയങ്ങളും പിന്തുടരുന്നുണ്ട്. പ്രതിരോധം, കൃഷി, കയറ്റുമതി മേഖലകളില്‍ സ്വന്തം രാജ്യത്തെ ആശ്രയിക്കുന്നതിനെക്കുറിച്ച് മറ്റാരും ചിന്തിച്ചിട്ടില്ല, '' അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തം നല്കിയാല്, അദ്ദേഹം നിങ്ങളില്‍ പൂര്‍ണവിശ്വാസം അര്‍പ്പിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിമാരും കഠിനാധ്വാനി എന്ന് വിളിക്കുന്നത്, അദ്ദേഹം തന്നെ ഒരു മാതൃകയായി മറ്റുള്ളവരെ നയിക്കുന്ന നേതാവായതു കൊണ്ടാണെന്നും സിങ് പറയുന്നു. പ്രധാനമന്ത്രി കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കില്‍ തന്റെ ഭാഗവും കൃത്യമായി നിറവേറ്റണമെന്ന് ഓരോ മന്ത്രിക്കും തോന്നും,'' അദ്ദേഹം പറഞ്ഞു.
Also Read-
Modi@8: മയിൽ തൊപ്പി മുതൽ വർണ്ണാഭമായ പഗ്ഡികൾ - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശിരോവസ്ത്രങ്ങൾ
ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനായി പ്രധാനമന്ത്രി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ഒരിക്കലും പാർട്ടിയെ അവഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിൽ പാര്‍ട്ടി മേധാവി ജെപി നദ്ദയെ വളരെയധികം ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖങ്ങള്‍ വന്നാല്‍ പ്രധാനമന്ത്രി സംരക്ഷകനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''ഞാന്‍ അദ്ദേഹത്തോട് വ്യക്തിപരമായി നന്ദിയുള്ളവനാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. അദ്ദേഹം ഇക്കാര്യം അറിഞ്ഞു. അനില്‍ ദവെ (ആദ്യ മോദി സര്‍ക്കാരിലെ സഹമന്ത്രി) അന്തരിച്ച സമയമായിരുന്നു അത്. സ്വന്തം ആരോഗ്യത്തെ കുറിച്ച് മറന്നുപോകുന്നതാണ് രാഷ്ട്രീയക്കാരുടെ ഏറ്റവും മോശം സ്വഭാവമെന്നും അത് പാടില്ലെന്നും അന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ''മന്ത്രി കൂട്ടിച്ചേര്‍ത്തു.
മോദിയെ അധിക്ഷേപിക്കുന്ന പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം തുറന്നടിച്ചു. വിദേശ രാഷ്ട്രത്തലവന്മാര് ഇന്ത്യയിലെ നേതൃത്വത്തെ പുകഴ്ത്തുമ്പോള്‍ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സ്നേഹം സമാനതകളില്ലാത്തതാണ്. ജോ ബൈഡന് ഇന്ന് ഇന്ത്യയെ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ പുകഴ്ത്തുകയാണെന്നും മന്ത്രി പറഞ്ഞു.
തന്റെ മന്ത്രാലയത്തോടുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെയും അദ്ദേഹം പ്രശംസിച്ചു. ''ഗ്രാമങ്ങളില്‍ ഇന്ന് വെല്‍നസ് സെന്ററുകളുണ്ട്. 24,000 വെല്‍നസ് സെന്ററുകള്‍ തുറന്നു. പ്രധാനമന്ത്രി അധികാരത്തില്‍ മോദി വരുമ്പോള്‍ ഇതില്‍ 2.35 കോടി അംഗങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് അതേസമയം 8.27 കോടി അംഗങ്ങളാണുള്ളത്. ജന്‍ധന്‍ പദ്ധതിക്ക് കീഴില്‍ സ്ത്രീകള്‍ക്ക് 40 കോടിയിലധികം ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇന്ദിരഗാന്ധി ആവാസ് യോജന നടപ്പാക്കിയതിന് ശേഷം ഏകദേശം 3 കോടി വീടുകള്‍ നിര്‍മ്മിച്ചു. എട്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ 2.5 കോടി വീടുകള്‍ നിര്‍മ്മിച്ചു'' മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.