TRENDING:

മൂന്ന് താരങ്ങളുടെ അരങ്ങേറ്റവുമായി ഗുവാഹത്തി ഏകദിനം; വിന്‍ഡീസ് കരകയറുന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുവാഹത്തി: ഇന്ത്യ വിന്‍ഡീസ് ഒന്നാം ഏകദിന മത്സരത്തില്‍ വിന്‍ഡീസ് ഭേദപ്പെട്ട നിലയിലേക്ക്. തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിനു ശേഷമാണ് കരീബിയന്‍ സംഘം മത്സരത്തിലേക്ക് തിരിച്ച് വന്നത്. മൂന്ന് താരങ്ങള്‍ അരങ്ങേറ്റം കുറിക്കുന്നെന്ന പകിട്ടോടെയാണ് ഗുവാഹത്തി ഏകദിനം ആരംഭിച്ചത്. രണ്ട് വിന്‍ഡീസ് താരങ്ങളും ഒരു ഇന്ത്യന്‍ താരവുമാണ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
advertisement

ഇന്ത്യന്‍ ജേഴ്‌സിയില്‍ ഋഷഭ് പന്ത് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് അരങ്ങേറിയിരിക്കുന്നത്. വിന്‍ഡീസിനായി ബൗളര്‍ ഒഷന്‍ തോമസും ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍ ചന്ദ്രപോള്‍ ഹോമരാജുമാണ് കന്നി മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തില്‍ 15 പന്തില്‍ നിന്ന് 9 റണ്‍സ് നേടിയ ഹേമരാജിന്റെ വിക്കറ്റാണ് വിന്‍ഡീസിന് തുടക്കത്തിലെ നഷ്ടമായത്.

'ലാലേട്ടാ..'; വീരുവിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍; തകര്‍പ്പന്‍ മറുപടിയുമായി സെവാഗ്

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 82 ന് രണ്ട് എന്ന നിലയിലാണ് വിന്‍ഡീസ്. അര്‍ദ്ധ സെഞ്ച്വറിയുമായി കീറണ്‍ പവലും 20 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷായി ഹോപ്പുമാണ് ക്രീസില്‍. മൊഹമ്മദ് ഷമിയ്ക്കാണ് ഹേമരാജിന്റെ വിക്കറ്റ്.

advertisement

'കൊച്ചിയിൽ വീണ്ടും സമനില കുരുക്ക്'; ബ്ലാസ്റ്റേഴ്സും ഡൽഹിയും സമനിലയിൽ പിരിഞ്ഞു

മൂന്ന് സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരുമായാണ് ഇന്ത്യ ആദ്യ ഏകദിനത്തിന് ഇറങ്ങിയത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവരാണ് പേസ് ആക്രമണം നയിക്കുന്നത്. സ്പിന്നര്‍മാരായി ചാഹലും ഓള്‍റൗണ്ടര്‍ ജഡേജയും ടീമിലുണ്ട്. ഖലീലിന് ടീമിലിടം ലഭിച്ചപ്പോള്‍ കുല്‍ദീപാണ് ടീമിന് പുറത്തായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
മൂന്ന് താരങ്ങളുടെ അരങ്ങേറ്റവുമായി ഗുവാഹത്തി ഏകദിനം; വിന്‍ഡീസ് കരകയറുന്നു