'ലാലേട്ടാ..'; വീരുവിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍; തകര്‍പ്പന്‍ മറുപടിയുമായി സെവാഗ്
Last Updated:
ന്യൂഡല്‍ഹി: നാല്‍പ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിനു പിറന്നാള്‍ ആശംസകളുമായി ചലച്ചിത്ര താരം മോഹന്‍ലാല്‍. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് താരം വീരുവിന് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്.
Birthday wishes dear @virendersehwag
— Mohanlal (@Mohanlal) October 20, 2018
താരത്തിന്റെ ആശംസയ്ക്ക് നന്ദിയര്‍പ്പിച്ചെത്തിയ വീരു 'നന്ദി പ്രിയപ്പെട്ട ലാലേട്ടാ' എന്ന് മറുപടി നല്‍കുകയും ചെയ്തു. മുന്‍ ക്രിക്കറ്റ് താരങ്ങളും നിലവിലെ താരങ്ങളും ഉള്‍പ്പെടെ നിരവധിപേരാണ് വീരുവിന് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
Thank you dear Lalettan 🙏🏼
— Virender Sehwag (@virendersehwag) October 20, 2018
advertisement
സെവാഗിന്റെ സഹതാരമായിരുന്ന ഹര്‍ഭജന്‍ സിങ്ങ് അധുനിക കാലത്തെ വിവ് റിച്ചാര്‍ഡ്‌സാണ് വീരുവെന്നായിരുന്നു പിറന്നാള്‍ ആശംസയില്‍ പറഞ്ഞിരുന്നത്. ട്വിറ്ററിലൂടെ ആശംസകള്‍ നേരവേയായിരുന്നു ഭാജി സെവാഗിനെ റിച്ചാര്‍ഡ്‌സിനോട് ഉപമിച്ചത്.
മികച്ച എന്റര്‍ടൈനറാണ് വീരുവെന്ന് വിശേഷിപ്പിച്ച് മൊഹമ്മദ് കൈഫും രംഗത്തെത്തിയിരുന്നു. മുന്‍താരംഹേമന്ദ് ബദാനി വീരുവിനെ വിളിച്ചത് വൈറസ് എന്നായിരുന്നു. വീരു വൈറസിനെ പോലെയാണ്, എതിരാളികളെ അസ്വസ്ഥരാക്കുകയും തകര്‍ക്കുകയും ചെയ്യുന്നയാള്‍. എന്നായിരുന്നു ബദാനിയുടെ വാക്കുകള്‍.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2018 4:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ലാലേട്ടാ..'; വീരുവിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍; തകര്‍പ്പന്‍ മറുപടിയുമായി സെവാഗ്