'കൊച്ചിയിൽ വീണ്ടും സമനില കുരുക്ക്'; ബ്ലാസ്റ്റേഴ്സും ഡൽഹിയും സമനിലയിൽ പിരിഞ്ഞു
Last Updated:
കൊച്ചി: ഐഎസ്എൽ അഞ്ചാം സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലെ കേരളാ ബ്ലാസ്റ്റേഴ്സിനു സമനിലകുരുക്ക്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. തുടക്കം മുതലേ ഇരു ടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തിൽ സികെ വിനീതും കാലുജെറോവിച്ചുമാണ് ഗോൾ നേടിയത്.
മത്സരത്തിന്റെ 48 ാം മിനിട്ടിൽ മലയാളി താരം സികെ വിനീതാണ് ബ്ലാസ്റ്റേഴ്സിനായി മത്സരത്തിലെ ആദ്യഗോൾ നേടിയത്. കോർണർ കിക്കിൽ ബോക്സിനുള്ളിൽ വെച്ച് വിനീതിന്റെ ഇടംങ്കാലൻ ഷോട്ട് ഡൽഹി ഗോളിയെ കീഴ്പ്പെടുത്തുകയായിരുന്നു. പിന്നാലെ മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ് കളംപിടിക്കാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം ഡൽഹി ശക്തമായി തിരിച്ച് വരികയായിരുന്നു.
advertisement
84 ാം മിനിട്ടിൽ ക്ലോസ് റേഞ്ച് ഹെഡറിലൂടെ ആൻഡ്രിജ കാലുജെറോവിച്ചാണ് ഡൽഹിയുടെ സമനില ഗോൾ നേടിയത്. സമനിലയായതിനുശേഷം അവസാന നിമിഷം ഇരുടീമുകളും ഗോളിനായ് ആക്രമിച്ച് കളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നത്തെ മത്സരത്തോടെ ഒരു ജയവും രണ്ട് സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിൽ. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ഡല്‍ഹിയുടെ അഞ്ചാം സീസണിലെ സമ്പാദ്യം.
.@KeralaBlasters took the lead through @ckvineeth, but Andrija Kaludjerovic scored for @DelhiDynamos to earn the away team a point!#HeroISL #LetsFootball #KERDEL pic.twitter.com/0cpOqcfKuG
— Indian Super League (@IndSuperLeague) October 20, 2018
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2018 9:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കൊച്ചിയിൽ വീണ്ടും സമനില കുരുക്ക്'; ബ്ലാസ്റ്റേഴ്സും ഡൽഹിയും സമനിലയിൽ പിരിഞ്ഞു