TRENDING:

'തുടക്കം പാളി'; ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിശാഖപട്ടണം: ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക മോശം തുടക്കം. 40 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലിയുടെയും അമ്പാട്ടി റായിഡുവിന്റെ ബലത്തില്‍ കരകയറാന്‍ ശ്രമിക്കുകയാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് റണ്‍ കണ്ടെത്തല്‍ ദുഷ്‌കരമാകുന്ന പിച്ചില്‍ ടോസ് നേടിയ വിരാട് കോഹ്‌ലി ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 78 ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ.
advertisement

23 റണ്‍സുമായി കോഹ്‌ലിയും 21 റണ്ണുമായി അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍. ഇന്നത്തെ മത്സരത്തില്‍ 81 റണ്‍സ് നേടാനായാല്‍ ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 10000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് കോഹ്‌ലിക്ക് സ്വന്തമാകും.

'പിന്നില്‍ നിന്ന് ചവിട്ടണം'; ഓസീസ് ടീമിനെയും മാര്‍ഷിനെയും രൂക്ഷമായി വിമര്‍ശിച്ച് ഷെയ്ന്‍ വോണ്‍

സ്‌കോര്‍ ബോര്‍ഡില്‍ വെറും 15 റണ്‍സ് മാത്രമുള്ളപ്പോഴാണ് ഇന്ത്യക്ക് കഴിഞ്ഞ കളിയിലെ ഹീറോ രോഹിതിനെ നഷ്ടമായത്. കെമര്‍ റോച്ചിന്റെ പന്തില്‍ ഹെറ്റ്‌മെറിന് പിടികൊടുത്തായിരുന്നു രോഹിതിന്റെ മടക്കം. പിന്നീട് ഒത്തുചേര്‍ന്ന വിരാടും ധവാനും പിടിച്ച് നില്‍ക്കുമെന്ന് തോന്നിച്ചെങ്കിലും 30 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ ധവാനെ നഴ്‌സ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

advertisement

ഇനി വീഴ്‌ത്തേണ്ടത് അര്‍ബുദത്തെ; ആരാധകരെ ഞെട്ടിച്ച് റോമന്‍ റെയിന്‍സിന്റെ വെളിപ്പെടുത്തല്‍

സ്പിന്നിനെ തുണക്കുന്ന വിശാഖപട്ടണത്തെ പിച്ചില്‍ ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഖലീല്‍ അഹമ്മദിനെ ഒഴിവാക്കി കുല്‍ദീപ് യാദവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
'തുടക്കം പാളി'; ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം