'പിന്നില്‍ നിന്ന് ചവിട്ടണം'; ഓസീസ് ടീമിനെയും മാര്‍ഷിനെയും രൂക്ഷമായി വിമര്‍ശിച്ച് ഷെയ്ന്‍ വോണ്‍
Last Updated:
മെല്‍ബണ്‍: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ഓസീസിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാകുന്നു. ആദ്യ ടെസ്റ്റില്‍ സമനില പിടിച്ച വാങ്ങിയെങ്കിലും രണ്ടാം ടെസ്റ്റില്‍ 373 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയായിരുന്നു ഓസീസ് സംഘം നേരിട്ടത്. ഇതിനു പിന്നാലെയാണ് ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടെയുള്ള ഇതിഹാസതാരങ്ങള്‍ ടീമിനെതിരെ രംഗത്ത് വന്നത്.
മോശം പ്രകടനം കാഴ്ച്ചവെക്കുമ്പോഴും ടീമിനെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞാണ് വോണ്‍ പ്രകടനം മെച്ചപ്പെടുത്താന്‍ അവര്‍ക്ക് പിന്നില്‍ നിന്നൊരു ചവിട്ട് അത്യാവശ്യമാണെന്ന് പറഞ്ഞത്. ടീമിന്റെ ഉപനായകന്‍ മിച്ചല്‍ മാര്‍ഷിനെതിരെയാണ് വോണിന്റെ വിമര്‍ശനങ്ങള്‍. മാര്‍ഷിന്റെ ടീമിലെ സ്ഥാനത്തെയും ഇതിഹാസ താരം ചോദ്യം ചെയ്തു.
'പരമ്പരയ്ക്ക് മുമ്പേ മാര്‍ഷ് ടീമിലിടം നേടാന്‍ അര്‍ഹനാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ അയാളെ ഉപനായകനായി തെരഞ്ഞടുത്തത് അവിശ്വസനീയമാണ്. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ്ങ് ശരാശരി 25, 26 മാത്രമാണ്.' വോണ്‍ പറഞ്ഞു. മാര്‍ഷ് സഹോദരന്‍മാരുടെ വലിയ ആരാധകനാണ് താനെന്നും എന്നാല്‍ ഇരുവരും റണ്‍സ് കണ്ടെത്തണമെന്നും പറയുന്ന വോണ്‍ അതിന് കഴിയുന്നില്ലെങ്കില്‍ ഫോമിലുള്ള മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.
advertisement
'മിച്ചല്‍ മാര്‍ഷ് സെഞ്ച്വറികള്‍ നേടുകയാണെങ്കില്‍ അയാളെ ടീമിലെടുക്കണം, ഷോണ്‍ മാര്‍ഷ് സെഞ്ച്വറികള്‍ കണ്ടെത്തുകയാണെങ്കില്‍ അയാളെ ടീമിലെടുക്കണം. അല്ലെങ്കില്‍ ഫോമിലുള്ള മറ്റു താരങ്ങളെയാണ് ടീമിലെടുക്കേണ്ടത്.' വോണ്‍ പറയുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 6:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പിന്നില്‍ നിന്ന് ചവിട്ടണം'; ഓസീസ് ടീമിനെയും മാര്‍ഷിനെയും രൂക്ഷമായി വിമര്‍ശിച്ച് ഷെയ്ന്‍ വോണ്‍