ഫ്ളോറിഡ: ഡബ്ല്യുഡബ്ല്യുഇ ആരാധകരെ ദു:ഖത്തിലാഴ്ത്തി റെസലിങ്ങ് താരം റോമന്‍ റെയിന്‍സിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് താരം താന്‍ രക്താര്‍ബുദ ബാധിനാണെന്ന് വെളിപ്പെടുത്തിയത്. യൂണിവേഴ്സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുകയാണെന്നും താല്‍ക്കാലികമായി ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും താരം വ്യക്തമാക്കി.
താന്‍ കള്ളം പറയുകയായിരുന്നെന്നും തന്റെ യഥാര്‍ത്ഥ പേര് ജോ അന്നോ എന്നാണെന്നും പറഞ്ഞ താരം കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി രോഗ ബാധിതനായിരുന്നെന്നാണ് വെളിപ്പെടുത്തിയത്. രോഗം തിരിച്ച് വന്നിരിക്കുകയാണെന്ന് പറഞ്ഞ് കൊണ്ടാണ് താരം തന്റെ പിന്മാറ്റം ആരാധകരെ അറിയിച്ചത്.
അടുത്ത ലോകകപ്പിലും എബി ഡി കളിക്കുമോ?; താരത്തിന് വിടവാങ്ങല്‍ മത്സരം ഒരുങ്ങുന്നതായ് റിപ്പോര്‍ട്ടുകള്‍
33 കാരനായ ജോ അന്നോ ഫുട്ബോള്‍ താരമായിരുന്നു. ഫുട്ബോള്‍ കളത്തില്‍ നിന്നാണ് താരം ഇടികൂട്ടിലേക്ക് പ്രവേശിക്കുന്നത്. 'എല്ലാവരോടും ഞാന്‍ ക്ഷമാപണം നടത്തണം. റോമന്‍ റെയിന്‍സ് എന്ന ഞാന്‍ എല്ലാ ആഴ്ച്ചയും ഇവിടെ എത്തി പോരാടുമെന്നും ചാമ്പ്യന്‍ ആകുമെന്നും നന്നായി മത്സരിക്കുമെന്നും മാസങ്ങളായി ഞാന്‍ പറയുന്നുണ്ട്, എന്നാല്‍ എല്ലാം കള്ളമായിരുന്നു. കാരണം യഥാര്‍ത്ഥത്തില്‍ എന്റെ പേര് ജോ എന്നാണ്. കഴിഞ്ഞ 11 വര്‍ഷക്കാലമായി രക്താര്‍ബുദ ബാധിതനാണ് ഞാന്‍. നിര്‍ഭാഗ്യവശാല്‍ അത് വീണ്ടും തിരികെ വന്നിരിക്കുന്നു' റെയിന്‍സ് പറഞ്ഞു.
രോഹിത് പ്രതിഭാധനനാണ്; കോഹ്ലി അദ്ദേഹത്തെ പിന്നിലാക്കിയത് കഠിനാധ്വാനത്തിലൂടെ: ഹര്ഭജന്
രോഗ ബാധിതനായത് കൊണ്ട് തന്നെ തനിക്ക് ലക്ഷ്യം നിറവേറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞ താരം എല്ലാവരുടെയും പ്രാര്‍ത്ഥനയും വേണമെന്നും പറയുന്നു. 'രക്താര്‍ബുദ ബാധിതന് ആയത് കൊണ്ട് തന്നെ എന്റെ ലക്ഷ്യത്തിലെത്താന്‍ എനിക്കാവില്ല. ഒരു പോരാളിയായി തുടരാനാവില്ല. ഞാന്‍ യൂണിവേഴ്സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുകയാണ്. ഞാന്‍ കളളം പറയില്ല. നിങ്ങളുടെ ഓരോ പ്രാര്‍ത്ഥനയും ഞാന്‍ കൂടെ കൂട്ടും. നിങ്ങളുടെ സഹതാപം എനിക്ക് വേണ്ട. എന്നെ ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കണെന്ന് ഞാന്‍ കരുതുന്നില്ല' റെയിന്‍സ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sports, Sports news