പന്ത് അതികം ബൗണ്‍സ് ചെയ്യാത്ത പിച്ചാണ് വിശാഖപട്ടണത്തേത്. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഏറെ വിയര്‍ക്കേണ്ടിവരുമെന്ന് ചുരുക്കം. സ്പിന്നിനെ അകമഴിഞ്ഞ് പിന്തുണക്കുന്ന പിച്ചില്‍ ഇന്ത്യ മൂന്ന് സ്പിന്നേഴ്‌സുമായി കളത്തിലിറങ്ങാന്‍ സാധ്യത വളരെയധികമാണ്. പന്ത്രണ്ട് അംഗ ടീമില്‍ നിന്ന് കുല്‍ദീപും ചാഹലും ജഡേജയും ആദ്യ ഇലവനില്‍ ഇടംപിടിച്ചാല്‍ ഖലീല്‍ അഹമ്മദാകും കളത്തിന് പുറത്തിരിക്കുക.
രണ്ടാം ഏകദിനത്തിനുള്ള പന്ത്രണ്ട് അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു
2005 ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ഏകദിന മത്സരമാണ് സ്റ്റേഡിയത്തിലെ ആദ്യ ഏകദിനം. എംഎസ് ധോണി 148 റണ്‍സുമായായിരുന്നു അന്ന് മത്സരം സ്വന്തമാക്കിയത്. 650 റണ്‍സായിരുന്നു അന്ന് പിച്ചില്‍ ഒട്ടാകെ പിറന്നത്, മത്സരത്തില്‍ 58 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തു. ഇന്ത്യയും വിന്‍ഡീസും രണ്ട് തവണയാണ് വിശാഖപട്ടണത്ത് നേര്‍ക്കുനേര്‍ വന്നത്. 2011 ല്‍ ഇന്ത്യ ജയിച്ചപ്പോള്‍ 2013 ലെ മത്സരത്തില്‍ വിന്‍ഡീസ് രണ്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു. 2014 ല്‍ നിശ്ചയിച്ചിരുന്ന മത്സരം ഒഴിവാക്കുകയായിരുന്നു.
advertisement
ഇനി വീഴ്‌ത്തേണ്ടത് അര്‍ബുദത്തെ; ആരാധകരെ ഞെട്ടിച്ച് റോമന്‍ റെയിന്‍സിന്റെ വെളിപ്പെടുത്തല്‍
വിശാഖ പട്ടണത്ത് നടന്ന എട്ട് ഏകദിനത്തില്‍ ആറെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഒന്നില്‍ പരാജയപ്പെട്ടു. ഒരു മത്സരം ഉപേക്ഷിക്കുകയും ചെയ്തു. 277 റണ്‍സാണ് മൈതാനത്തെ ആവറേജ് ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോര്‍. ഉയര്‍ന്ന ടോട്ടല്‍ ഇന്ത്യ കുറിച്ച 356 ന് 9. ഇവിടെ നടന്ന ഓരോ ടെസ്റ്റ് ടി 20 മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.