വിശാഖപട്ടണം: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനുള്ള പന്ത്രണ്ട് അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ആദ്യ ഏകദിനത്തിനുള്ള ടീമില്‍ നിന്ന് മാറ്റങ്ങള്‍ വരുത്താതെയാണ് രണ്ടാം ഏകദിന ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചത്. നാളെ വിശാഖപട്ടണത്താണ് രണ്ടാം മത്സരം നടക്കുന്നത്.
10000 ക്ലബ്ബില്‍ പ്രവേശനം കാത്തിരിക്കുന്ന വിരാട് കോഹ്ലി തന്നെയാണ് ഇന്ത്യ നായകന് ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ കോഹ്ലിയും രോഹിത്തും നയിക്കുന്ന ടീമില്‍ ആദ്യ മത്സരത്തില്‍ തിളങ്ങാതിരുന്ന ധവാന് തന്നെയാകും ഇന്നിങ്ങ്സ് തുടങ്ങുക. ഒന്നാം ഏകദിനത്തില്‍ അരങ്ങേറിയിട്ടും ബാറ്റെടുക്കാന്‍ അവസരം കിട്ടാതിരുന്ന ഋഷഭ് പന്ത് നാളെയും കളത്തിലിറങ്ങും.
ഇനി വീഴ്ത്തേണ്ടത് അര്‍ബുദത്തെ; ആരാധകരെ ഞെട്ടിച്ച് റോമന്‍ റെയിന്‍സിന്റെ വെളിപ്പെടുത്തല്ഭൂവനേശ്വര് കുമാറിന്റെയും ജസ്പ്രീത് ബൂംറയുടെയും അഭാവത്തില്‍ ടീമിലെ അനുഭവ സമ്പത്തുള്ള താരങ്ങളായ ഉമേഷ് യാദവും മൊഹമ്മദ് ഷമിയും തന്നെയാകും ഇന്ത്യയുടെ ബൗളിങ്ങ് ആക്രമണം നയിക്കുക. ആദ്യ മത്സരത്തില്‍ മൂന്ന് ഫാസ്റ്റ് ബൗളേഴ്സ് ഇടംപിടിച്ചപ്പോള്‍ കുല്‍ദീപ് യാദവായിരുന്നു പുറത്തിരുന്നത്.
രോഹിത് പ്രതിഭാധനനാണ്; കോഹ്ലി അദ്ദേഹത്തെ പിന്നിലാക്കിയത് കഠിനാധ്വാനത്തിലൂടെ: ഹര്ഭജന്ടീം: ശിഖര്‍ ധവാന്, രോഹിത് ശര്‍മ, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ചാഹല്‍, ഉമേഷ് യാദവ്, മൊഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.