ഫൈനലില്‍ ജപ്പാന്റെ തകുടോ ഒതോഗുറയോട് 9-16 നാണ് പൂനിയ പരാജയപ്പെട്ടത്. പത്തൊമ്പത് കാരനാണ് ഒതോഗുറ. ജപ്പാന് വേണ്ടി സ്വര്‍ണ്ണം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയോടെയാണ് താരത്തിന്റെ നേട്ടം. ലോക ചാന്രപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന പൂനിയ ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലെ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ്.
'ബെംഗളൂരു മൂന്നടിച്ചു, തലപൊക്കാനാകാതെ പൂനെ'; ഛേത്രിയുടെ മികവില്‍ വീണ്ടും ബെംഗളൂരു
advertisement
'ഫൈനലിലെത്തിയപ്പോള്‍ സ്വര്‍ണ്ണമെഡല്‍ നേടണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനം ലഭിച്ചതില്‍ സംതൃപ്തനാണ്. അഞ്ചു വര്‍ഷം മുമ്പ് നേടിയ വെങ്കലമെഡലില്‍ നിന്നും മെച്ചപ്പെടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്' പുനിയ പറഞ്ഞു.
'ലോക ചാമ്പ്യന്മാര്‍ ഇന്നെവിടെ?'; 2011 ലോകക്കപ്പ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്
2010ല്‍ മോസ്‌ക്കോയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ സുശീല്‍കുമാറാണ് ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഏക സ്വര്‍ണ്ണ മെഡല്‍ ജേതാവ്