നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ബെംഗളൂരു മൂന്നടിച്ചു, തലപൊക്കാനാകാതെ പൂനെ'; ഛേത്രിയുടെ മികവില്‍ വീണ്ടും ബെംഗളൂരു

  'ബെംഗളൂരു മൂന്നടിച്ചു, തലപൊക്കാനാകാതെ പൂനെ'; ഛേത്രിയുടെ മികവില്‍ വീണ്ടും ബെംഗളൂരു

  • Last Updated :
  • Share this:
   പൂനെ: ഐഎസ്എല്‍ അഞ്ചാം പതിപ്പില്‍ ബെംഗളൂരു എഫ്‌സി വിജയകുതിപ്പ് തുടരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പൂനെ സിറ്റി എഫ്‌സിയെയാണ് സുനില്‍ ഛേത്രിയും സംഘവും തകര്‍ത്തത്. ഇരട്ട ഗോളുകളുമായി ഛേത്രി കളം നിറഞ്ഞ് കളിച്ചപ്പോള്‍ മികുവിന്റെ വകയാണ് മൂന്നാം ഗോള്‍.

   ആദ്യപകുതി അവസാനിക്കാനിരിക്കെയായിരുന്നു ബെംഗളൂരുവിനു വേണ്ടി നായകന്റെ ഇരട്ട ഗോളുകള്‍. 41 ാമം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയ താരം 43 ാം മിനുട്ടിലും നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച കളിച്ചെങ്കിലും ബെംഗളൂരു തന്നെയാണ് വീണ്ടും ലക്ഷ്യം കണ്ടത്. ബോക്‌സിനു പുറത്ത് നിന്ന് മികു ഉഗ്രന്‍ വോളിയിലൂടെ പൂനെ വല കുലുക്കുകയായിരുന്നു.   'ലോക ചാമ്പ്യന്മാര്‍ ഇന്നെവിടെ?'; 2011 ലോകക്കപ്പ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്

   മത്സരത്തില്‍ 51 ശതമാനം ബോള്‍ പൊസഷന്‍ നേടാനായെങ്കിലും ലക്ഷ്യം കാണാന്‍ പൂനെയ്ക്ക് കഴിയാതെ പോയി. ആറ് ഷോട്ടുകളായിരുന്നു പൂനെ ലക്ഷ്യത്തിലേക്ക ഉതിര്‍ത്ത്. ബെംഗളൂരു അഞ്ചെണ്ണവും. രണ്ട് ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താനും മത്സരത്തോടെ ബെംഗളൂരുവിന് കഴിഞ്ഞു.

   First published:
   )}