3,6 എന്നിങ്ങനെയായിരുന്നു രണ്ടാം ടെസ്റ്റിൽ ആറാം നമ്പറിൽ ബാറ്റ് ചെയ്ത രോഹിത്തിന്റെ സ്കോർ. രോഹിത്തിന് പകരം ഓപ്പണറായി ഇറങ്ങിയ കെഎൽ രാഹുലിനും മത്സരത്തിൽ തിളങ്ങാനായില്ല.
രണ്ടാം ടെസ്റ്റിൽ പത്തു വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയയുടെ ജയത്തോടെ ഓരോ കളികളും ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും.
Also Read: ആർ. അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചു; വിടവാങ്ങൽ 765 രാജ്യാന്തര വിക്കറ്റുകളുമായി
അതേസമയം നാളെ നടക്കുന്ന മൂന്നാം ടെസ്റ്റിൽ രോഹിത് ഓപ്പണറായി ഇറങ്ങിയേക്കുമെന്ന സൂചനയാണ് വ്യാഴാഴ്ച നടന്ന ഇന്ത്യൻ ടീമിൻറെ പരിശീലന സെക്ഷനിൽ നിന്നും അറിയാൻ കഴിയുന്നത്. കഴിഞ്ഞദിവസത്തെ പരിശീലനത്തിൽ രോഹിത് ന്യൂ ബോളിൽ പരിശീലനം നടത്തിയത് ഓപ്പണറായി ഇറങ്ങുന്നതിന്റെ സൂചനയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ജസ്പ്രിത് ബൂംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരുടെ ന്യൂ ബോളുകളെയാണ് ഇന്ത്യൻ ക്യാപ്റ്റൻ നെറ്റിൽ നേരിട്ടത്.
advertisement
കഴിഞ്ഞ 12 ടെസ്റ്റുകളിൽ രണ്ടുതവണ മാത്രമാണ് രോഹിത് 20 റൺസിനു മുകളിൽ സ്കോർ ചെയ്തത്. ഇതിൽ ഒരു ഹാഫ് സെഞ്ച്വറി മാത്രമാണ് ഉൾപ്പെടുന്നത്. എട്ടു തവണ ഒറ്റയക്കത്തിന് പുറത്താവുകയും ചെയ്തു. യശ്വസി ജയ്സ്വാളിനൊപ്പം രോഹിത് ശർമ ഓപ്പണർ ആവുകയാണെങ്കിൽ കെ എൽ രാഹുൽ മധ്യനിരയിലേക്ക് മടങ്ങും. മൂന്നാം നമ്പറിൽ ശുഭ്മാൻ ഗില്ലും, നാലാമത് വിരാട് കോലിയും, അഞ്ചാമത് റിഷഭ് പന്തുമായിരിക്കും ഇറങ്ങുക. രവിചന്ദ്രൻ അശ്വിന് പകരം വാഷിംഗ്ടൺ സുന്ദറിനെയോ രവീന്ദ്ര ജഡേജയേയോ നാളെ പ്ലെയിങ്ങ് ഇലവണൽ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ബ്രിസ്ബെയ്ൻ സന്ദർശനത്തിൽ സുന്ദർ അർദ്ധ സെഞ്ചുറി നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായ പങ്കുവഹിച്ചിരുന്നു. പേസ് നിരയിൽ ബുംറയ്ക്കും സിറാജിനുമൊപ്പം മൂന്നാം പേസറായി പ്രസിദ് കൃഷ്ണയോ ആകാശ് ദീപോ പ്ലെയിങ് ഇലവനിൽ എത്തിയേക്കാനും സാധ്യതയുണ്ട്.