2009 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കുപ്പായം അഴിച്ചുവച്ച് സ്‌പെയിനിലേക്ക് പോയ റൊണാള്‍ഡോ ഇത്തവണ ഇറങ്ങുന്നത് ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ ജഴ്‌സിയിലാണ്. ഇതിന് മുമ്പ് 2013 ല്‍ റയല്‍ കുപ്പായത്തില്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ തട്ടകത്തില്‍ കളിച്ചിട്ടുണ്ട്.
റൊണാള്‍ഡോ വരുമ്പോള്‍ മറുതന്ത്രങ്ങളുമായി ഓള്‍ഡ് ട്രഫോര്‍ഡില്‍ കാത്തിരിക്കുന്നത് പഴയ പരിശീലകന്‍ ഹൊസെ മൊറീഞ്ഞോ തന്നെ. ലീഗില്‍ 2 കളികളും ജയിച്ച യുവന്റസ് പ്രീക്വാര്‍ട്ടറിന് അരികെയാണ്. വലന്‍സിയയോട് ഗോള്‍രഹിത സമനില പിടിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അതിനു പിന്നാലെ യങ് ബോയ്‌സിനെ തോല്‍പിച്ചു. പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്ന യുണൈറ്റഡിന് മുഖം രക്ഷിക്കാന്‍ ചാംപ്യന്‍സ് ലീഗില്‍ മികവ് കാട്ടിയേ തീരു.
advertisement
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ചരിത്ര നേട്ടവുമായി ബജ്‌റംഗ് പൂനിയ; സ്വന്തമാക്കിയത് വെള്ളി
റോണോയുടെ മുന്‍ ടീമും നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. മാഡ്രിഡിന്റെ എതിരാളികള്‍ വിക്ടോറിയ പ്ലെസെനാണ്. മോശം ഫോമില്‍ തുടരുന്ന റയലിനും പരിശലകന്‍ ജൂലെന്‍ ലൊപെട്ടേഗിക്കും മത്സരം ഏറെ നിര്‍ണായകമാണ്. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി യുക്രെയ്ന്‍ ക്ലബ് ഷാക്തറിനെയും അയാക്‌സ് ബെന്‍ഫിക്കയെയും എസ് റോമ ടീസിഎസ്‌കെഎ മോസ്‌കോയെയും നേരിടും.