നടരാജന്‍റെ വിജയകരമായ ടി20 അരങ്ങേറ്റത്തിന് ശേഷം താരത്തിന് അനുമോദനവുമായി എത്തിയിരിക്കുകയാണ് ഐപിഎലില്‍ താരത്തിന്റെ ക്യാപ്റ്റന്‍ ആയിരുന്ന ഡേവിഡ് വാര്‍ണര്‍. ഇരുവരും സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയായിരുന്നു കളിച്ചത്.
Also Read India Vs Australia | മാൻ ഓഫ് ദ സീരീസ് പുരസ്ക്കാരം നടരാജന് കൈമാറി ഹർദ്ദിക് പാണ്ഡ്യ; കൈയടിച്ച് ആരാധകർ
'ജയിച്ചാലും തോറ്റാലും ഫീൽഡിലും പുറത്തും ഞങ്ങൾ പരസ്പരം ബഹുമാനിക്കുമായിരുന്നു. സീരീസ് നഷ്‌ടപ്പെട്ടെങ്കിലും ഈ വ്യക്തിയിൽ ഞാൻ സന്തോഷവാനാണ്. അത്തരമൊരു നല്ല വ്യക്തി, ഗെയിമിനെ വളരെയധികം സ്നേഹിക്കുന്നു. നെറ്റ് ബോളിംഗിൽ തുടങ്ങി ഇപ്പോൾ ഇന്ത്യൻ ടീമിൽ വരെ എത്തി മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.'- ഡേവിഡ് വാർണർ ഇൻസ്റ്റയിൽ കുറിച്ചു.
advertisement
കന്നി വിദേശ പര്യടനത്തിൽ തന്നെ അതുല്യമായ പ്രകടനമാണ് തമിഴ്നാട്ടുകാരനായ ടി നടരാജൻ നടത്തിയത്. ടീമിൽ ഇടംനേടിയെങ്കിലും ഏകദിന പരമ്പരയ്ക്കിടെ നെറ്റ് ബൌളറായാണ് നടരാജൻ ടീമിനൊപ്പം ചേർന്നത്. എന്നാൽ നെറ്റിൽ തകർപ്പൻ പ്രകടനം നടത്തിയ നടരാജനെ കാൻബറയിൽ നടന്ന ആദ്യ ടി20യിൽ ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.
