TRENDING:

'വീരു വൈറസ്'; സെവാഗ് ആധുനിക കാലത്തെ റിച്ചാര്‍ഡ്‌സെന്ന് ഹര്‍ഭജന്‍; വീരുവിന് പിറന്നാള്‍ ആശംസകളുമായി ക്രിക്കറ്റ് ലോകം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളായ വിരേന്ദര്‍ സെവാഗ് നാല്‍പ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മത്സരത്തിലെ ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തുന്ന വീരുവിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
advertisement

വീരുവിന്റെ സഹതാരങ്ങളായിരുന്നവരും നിലവിലെ ഇന്ത്യന്‍ ടീം അംഗങ്ങളുമെല്ലാം തങ്ങളുടെ പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു. സെവാഗിന്റെ സഹതാരമായിരുന്ന ഹര്‍ഭജന്‍ സിങ്ങ് അധുനിക കാലത്തെ വിവ് റിച്ചാര്‍ഡ്‌സാണ് വീരുവെന്നാണ് പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെ ആശംസകള്‍ നേരവേയായിരുന്നു ഭാജി സെവാഗിനെ റിച്ചാര്‍ഡ്‌സിനോട് ഉപമിച്ചത്.

'കോഹ്‌ലിക്ക് ചെക്ക് വെച്ച് രോഹിത്'; ഐപിഎല്ലില്‍ ബെംഗളൂരുവിന്റെ സൂപ്പര്‍ താരം മുംബൈയില്‍

മികച്ച എന്റര്‍ടൈനറാണ് വീരുവെന്ന് വിശേഷിപ്പിച്ചാണ് മൊഹമ്മദ് കൈഫിന്റെ ആശംസ. അതേസമയം ഹേമന്ദ് ബദാനി വീരുവിനെ വിളിച്ചത് വൈറസ് എന്നായിരുന്നു. വീരു വൈറസിനെ പോലെയാണ്, എതിരാളികളെ അസ്വസ്ഥരാക്കുകയും തകര്‍ക്കുകയും ചെയ്യുന്നയാള്‍. എന്നായിരുന്നു ബദാനിയുടെ വാക്കുകള്‍.

ഇന്ത്യക്കായി 104 ടെസ്റ്റുകളും 251 ഏകദിനങ്ങളും 19 ടി ട്വന്റി മത്സരങ്ങളും കളിച്ച വ്യക്തിയാണ് വീരേന്ദര്‍ സെവാഗ്.

യുവതാരത്തിന് നാളെ അരങ്ങേറ്റം; വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള പന്ത്രണ്ടംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'വീരു വൈറസ്'; സെവാഗ് ആധുനിക കാലത്തെ റിച്ചാര്‍ഡ്‌സെന്ന് ഹര്‍ഭജന്‍; വീരുവിന് പിറന്നാള്‍ ആശംസകളുമായി ക്രിക്കറ്റ് ലോകം