യുവതാരത്തിന് നാളെ അരങ്ങേറ്റം; വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള പന്ത്രണ്ടംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു
Last Updated:
ഗുവാഹത്തി: ടെസ്റ്റ് ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇടംപിടിച്ച ഋഷഭ് പന്ത് നാളെ 'നീല ജേഴ്‌സിയില്‍' അരങ്ങേറും. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിനായി ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള പന്ത്രണ്ടംഗ ടീമിന്റെ പട്ടികയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പറായ പന്ത് ഏകദിന ടീമിലെത്തുമ്പോഴും മുന്‍ നായകനും മുതിര്‍ന്ന താരവുമായ എംഎസ് ധോണി തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പ് ചെയ്യുക. കെഎല്‍ രാഹുല്‍ മോശം ഫോം തുടരുന്നതാണ് പന്തിന് ഏകദിന അരങ്ങേറ്റം എളുപ്പമാക്കിയത്. ടീമിലിടം ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച പന്ത് ടീമിനായി 100 ശതമാനവും നല്‍കുമെന്നും പറഞ്ഞു.
advertisement
ആക്രമിച്ച് കളിക്കുന്ന പന്തിന്റെ ശൈലി ഏകദിന ക്രിക്കറ്റില്‍ ടീമിന് മുതല്‍കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. മധ്യനിരയില്‍ നിന്ന് ടീമിന് കൂടുതല്‍ സംഭാവന ലഭിക്കാത്ത സാഹചര്യത്തില്‍ കൂറ്റനടിക്കാരനായ പന്തെത്തുന്നത് ടീം സ്‌കോറിങ്ങില്‍ നിര്‍ണ്ണായകമാകും. ടെസ്റ്റ് പരമ്പരയില്‍ ഹീറോയായ് മാറിയ ഉമേഷ് യാദവും നാളത്തെ മത്സരത്തില്‍ കളത്തിലിറങ്ങും.
പന്ത്രണ്ടംഗ ടീമില്‍ ഖലീല്‍ അഹമ്മദാകും പുറത്തിരിക്കേണ്ടി വരിക. ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ചാഹല്‍, ഉമേഷ് യാദവ്, മൊഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2018 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
യുവതാരത്തിന് നാളെ അരങ്ങേറ്റം; വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള പന്ത്രണ്ടംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു