'കോഹ്‌ലിക്ക് ചെക്ക് വെച്ച് രോഹിത്'; ഐപിഎല്ലില്‍ ബെംഗളൂരുവിന്റെ സൂപ്പര്‍ താരം മുംബൈയില്‍
Last Updated:
മുംബൈ: ഐപിഎല്‍ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ദേശീയ ടീം നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബെളംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് തിരിച്ചടി. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡീകോക്കിനെയാണ് ബെംഗളൂരുവിന് നഷ്ടമായിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സാണ് താരത്തെ സ്വന്തമാക്കിയത്. ഓഫ് സെറ്റ് ഡീല്‍ പ്രകാരമാണ് മുംബൈ ഡീ കോക്കിനെ കൂടാരത്തിലെത്തിച്ചത്.
നേരത്തെ 2.8 കോടി രൂപക്കായിരുന്നു താരം ബെംഗളൂരുവില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ വെറും എട്ട് മത്സരങ്ങളില്‍ മാത്രമായിരുന്നു ഡീ കോക്ക് ബെംഗളൂരുവിനായ് കളത്തിലിറങ്ങിയത്. 201 റണ്‍സ് നേടിയ താരം ടീമിന്റെ നാലാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാുമായിരുന്നു.
നേരത്തെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായും ഡീ കോക്ക് കളത്തിലിറങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ ഇതുവരെ 34 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം ഒരു സെഞ്ച്വറിയും ആറ് അര്‍ദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
advertisement
അതേസമയം ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെയും ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയനെയും മുംബൈ ഓഫ് സെറ്റ് ഡീല്‍ പ്രകാരം ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ഏഴ് മത്സരങ്ങളിലായിരുന്നു മുസ്താഫിസുര്‍ കളത്തിലിറങ്ങിയത്. ധനഞ്ജയ വെറും ഒരു മത്സരത്തിലും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2018 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കോഹ്‌ലിക്ക് ചെക്ക് വെച്ച് രോഹിത്'; ഐപിഎല്ലില്‍ ബെംഗളൂരുവിന്റെ സൂപ്പര്‍ താരം മുംബൈയില്‍