വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ വർഷം ഐപിഎല്ലിൽ ഹർഭജൻ കളിച്ചിരുന്നില്ല. ടീമിനൊപ്പം യുഎഇയിലേക്ക് താരം പോയില്ല. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് ഹർഭജൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. വരാനിരിക്കുന്ന ഐപിഎൽ ലേലത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
700 ൽ അധികം അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയ ഹർഭജൻ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ല, 2015 ഒക്ടോബർ മുതൽ ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടില്ല.
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, മൂന്ന് തവണ ചാമ്പ്യൻമാരായ സിഎസ്‌കെ എന്നിവർക്കായി കളിച്ച വെറ്ററൻ ഓഫ് സ്പിന്നർ 12 സീസണുകളിലായി 150 വിക്കറ്റുകൾ നേടി. 2008 ൽ ഐപിഎല്ലിന്റെ ഉദ്ഘാടന സീസൺ മുതൽ ഹർഭജൻ മുംബൈ ഇന്ത്യൻസിനു വേണ്ടി കളിച്ചു; അവർക്കൊപ്പം മൂന്ന് കിരീടങ്ങൾ നേട്ടങ്ങളിലും ഭാജി പങ്കാളിയാണ്. 2012–13 രഞ്ജി ട്രോഫി സീസണിൽ ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്റെയും പഞ്ചാബിന്റെയും ക്യാപ്റ്റനായിരുന്നു. ഹർഭജന്‍റെ ക്യാപ്റ്റൻസിയിൽ 2011 ചാമ്പ്യൻസ് ലീഗ് ട്വന്റി 20 യും മുംബൈ ഇന്ത്യൻസ് നേടി.