ബ്രിസ്‌ബെയ്ൻ: നാലാം ടെസ്റ്റില്‍ വിജയിച്ച് 2-1 ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യ തകര്‍ത്തത് ഓസ്‌ട്രേലിയയുടെ 32 വര്‍ഷത്തെ റെക്കോഡ്. നാലാം ടെസ്റ്റിന് വേദിയായ ബ്രിസ്‌ബെയ്നിലെ ഗാബ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയ 1988ന് ശേഷം തോല്‍വിയറിഞ്ഞിട്ടില്ല. എന്നാല്‍ അജിങ്ക്യ രഹാനെയും കൂട്ടരും ആ റെക്കോർഡാണ് തകര്‍ത്ത് തരിപ്പണമാക്കിയത്.
1988ലായിരുന്നു ഓസ്ട്രേലിയ ഏറ്റവും അവസാനമായി ഗാബയിൽ പരാജയപ്പെട്ടത്. വെസ്റ്റിൻഡീസായിരുന്നു അന്ന് വിജയിച്ചത്. അതിനുശേഷം നടന്ന 31 മത്സരങ്ങളില്‍ 24 എണ്ണത്തിലും ഓസ്ട്രേലിയ വിജയിച്ചു. ഏഴുമത്സരങ്ങള്‍ സമനിലയിലുമായി. ഋഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ ഓസിസ് കാത്തുസൂക്ഷിച്ച റെക്കോർഡ് പഴങ്കഥയായി. ഇന്ത്യ ഇതിനുമുന്‍പ് ഗാബയിൽ ആറുമത്സരങ്ങളാണ് കളിച്ചത്. അതില്‍ അഞ്ചെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം സമനിലയിലായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.