TRENDING:

T20 World Cup| ഐപിഎൽ കൊടിയിറങ്ങി; അറബ് മണ്ണിൽ ഇനി ലോകകപ്പ് പൂരം; ടീമുകൾ,വേദികൾ, മത്സരക്രമം എന്നിവ അറിയാം

Last Updated:

ഇന്ന് മുതൽ നവംബർ 14 വരെ അറബ് നാടുകളായ ദുബായ്, അബുദാബി, ഷാർജ, ഒമാൻ എന്നിവിടങ്ങളിലായി ലോകകപ്പ് ആവേശം അലയടിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎൽ പതിനാലാം സീസൺ കഴിഞ്ഞ ദിവസമാണ് കൊടിയിറങ്ങിയത്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗായ ഐപിഎല്ലിന് കൊടിയിറങ്ങി ഒരു ദിവസത്തിനിപ്പുറം കുട്ടി ക്രിക്കറ്റിലെ ആവേശപ്പൂരത്തിന് തിരി തെളിയുകയാണ്. ഐപിഎൽ അരങ്ങേറിയ അതേ മണ്ണിൽ തന്നെയാണ് കുട്ടിക്രിക്കറ്റിലെ ആവേശപ്പൂരമായ ടി20 ലോകകപ്പിന് അരങ്ങുണരുന്നത്. ഇന്ന് മുതൽ നവംബർ 14 വരെ അറബ് നാടുകളായ ദുബായ്, അബുദാബി, ഷാർജ, ഒമാൻ എന്നിവിടങ്ങളിലായി ലോകകപ്പ് ആവേശം അലയടിക്കും.
News18
News18
advertisement

യുഎഇയിൽ നടക്കുന്ന ടൂർണമെന്റ് രണ്ട് ഘട്ടങ്ങളായാണ് നടക്കുക. മൊത്തം 16 ടീമുകളാണ് ഈ രണ്ട് ഘട്ടങ്ങളിലുമായി മത്സരിക്കാൻ എത്തുന്നത്. ആദ്യ ഘട്ടമായ യോഗ്യതാ റൗണ്ടിൽ എട്ട് ടീമുകൾ മത്സരിക്കും. സൂപ്പർ 12 എന്നറിയപ്പെടുന്ന രണ്ടാം ഘട്ടത്തിൽ നേരത്തെ യോഗ്യത നേടിയ എട്ട് ടീമുകൾക്കൊപ്പം യോഗ്യതാ റൗണ്ട് കടന്നെത്തുന്ന നാല് ടീമുകൾ കൂടി മത്സരിക്കും. ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ന്യുസിലൻഡ്,ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ നേരത്തെ തന്നെ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു.

advertisement

സൂപ്പർ 12 ഘട്ടത്തിൽ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഈ 12 ടീമുകൾ മത്സരിക്കുന്നത്. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാകിസ്താൻ, ന്യുസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. . രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.

advertisement

നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ . സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകും.

Also read- T20 World Cup| ടി20 ലോകകപ്പിൽ ആദ്യമായി ഡിആർഎസ്; പ്രഖ്യാപനവുമായി ഐസിസി

ലോകകപ്പിലെ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ആതിഥേയരായ ഒമാന്‍ - പാപുവ ന്യു ഗിനിയെ നേരിടുമ്പോൾ അതേ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് സ്കോട്‍ലാന്‍ഡിനെ നേരിടും.

advertisement

ഒക്ടോബർ 23ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് സൂപ്പർ 12 ഘട്ടത്തിന് തുടക്കമാവുന്നത്. ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്കും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയും ചെയ്തത്.

Also read- T20 World Cup| ടി20 ലോകകപ്പ് ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് ജാക്ക്പോട്ട്; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

യുഎഇ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ വേദികൾ ഏതൊക്കെ -

ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് (അല്‍ അമീറത് ക്രിക്കറ്റ് സ്റ്റേഡിയം), ഷെയ്ഖ് സയ്യിദ് സ്റ്റേഡിയം (അബുദാബി), ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവയാണ് ലോകകപ്പിന്റെ വേദികൾ.

advertisement

യോഗ്യതാ റൗണ്ട് മത്സരക്രമം:

ഒക്ടോബര്‍ 17 (ഒമാന്‍)

ഒമാന്‍ x പപ്പുവ ന്യു ഗ്വിനി (ഗ്രൂപ്പ് എ)

ബംഗ്ലാദേശ് x സ്‌കോട്ട്ലാന്‍ഡ് (ഗ്രൂപ്പ് എ)

ഒക്ടോബര്‍ 18 (അബുദാബി)

അയര്‍ലാന്‍ഡ് x നെതര്‍ലാന്‍ഡ്സ് (ഗ്രൂപ്പ് ബി)

ശ്രീലങ്ക x നമീബിയ (ഗ്രൂപ്പ് ബി)

ഒക്ടോബര്‍ 19 (ഒമാന്‍)

സ്‌കോട്ട്ലാന്‍ഡ് x പപ്പുവ ന്യു ഗ്വിനി (ഗ്രൂപ്പ് എ)

ബംഗ്ലാദേശ് x ഒമാന്‍ (ഗ്രൂപ്പ് എ)

ഒക്ടോബര്‍ 20 (അബുദാബി)

നെതര്‍ലാന്‍ഡ്സ് x നമീബിയ (ഗ്രൂപ്പ് ബി)

ശ്രീലങ്ക x അയര്‍ലാന്‍ഡ് (ഗ്രൂപ്പ് ബി)

ഒക്ടോബര്‍ 21 (ഒമാന്‍)

ബംഗ്ലാദേശ് x പപ്പുവ ന്യു ഗ്വിനി

ഒമാന്‍ x സ്‌കോട്ട്ലാന്‍ഡ്)

ഒക്ടോബര്‍ 22 (ഷാര്‍ജ)

അയര്‍ലാന്‍ഡ് x നമീബിയ

ശ്രീലങ്ക x നെതര്‍ലാന്‍ഡ്സ്

Also read- ലക്ഷ്യം ലോകകപ്പ്; ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച് അറിയില്ല: കോഹ്ലി

സൂപ്പര്‍ 12 മത്സരക്രമം :

ഒക്ടോബര്‍ 23

ഓസ്ട്രേലിയ x ദക്ഷിണാഫ്രിക്ക (അബുദാബി)

ഇംഗ്ലണ്ട് x വെസ്റ്റ് ഇന്‍ഡീസ് (ദുബായ്)

ഒക്ടോബര്‍ 24

ഇന്ത്യ x പാകിസ്താന്‍ (ദുബായ്)

ഗ്രൂപ്പ് എ വിജയികള്‍ (യോഗ്യതാ റൗണ്ട്) x ഗ്രൂപ്പ് ബി റണ്ണറപ്പ് (ഷാര്‍ജ)

ഒക്ടോബര്‍ 25

അഫ്ഗാനിസ്ഥാൻ x ഗ്രൂപ്പ് ബി വിജയികള്‍ (ഷാര്‍ജ)

ഒക്ടോബര്‍ 26

ദക്ഷിണാഫ്രിക്ക x വെസ്റ്റ് ഇന്‍ഡഡീസ് (ദുബായ്)

പാകിസ്താന്‍ x ന്യൂസിലന്‍ഡ് (ഷാര്‍ജ)

ഒക്ടോബര്‍ 27

ഇംഗ്ലണ്ട് x ഗ്രൂപ്പ് ബി റണ്ണറപ്പ് (അബുദാബി)

ഗ്രൂപ്പ് ബി റണ്ണറപ്പ് x ഗ്രൂപ്പ് എ വിജയികള്‍ (അബുദാബി)

ഒക്ടോബര്‍ 28

ഓസ്ട്രേലിയ x ഗ്രൂപ്പ് എ വിജയികള്‍(ദുബായ്)

ഒക്ടോബര്‍ 29

വെസ്റ്റ് ഇന്‍ഡീസ് x ബി റണ്ണറപ്പ് (ഷാര്‍ജ)

പാകിസ്താന്‍ x അഫ്ഗാനിസ്ഥാൻ (ദുബായ്)

ഒക്ടോബര്‍ 30

ദക്ഷിണാഫ്രിക്ക x എ വിജയികള്‍ (ഷാര്‍ജ)

ഇംഗ്ലണ്ട് x ഓസ്ട്രേലിയ (ദുബായ്)

ഒക്ടോബര്‍ 31

അഫ്ഗാനിസ്ഥാൻ x എ റണ്ണറപ്പ് (അബുദാബി)

ഇന്ത്യ x ന്യൂസിലന്‍ഡ് (ദുബായ്)

നവംബര്‍ 1

ഇംഗ്ലണ്ട് x എ വിജയികള്‍ (ഷാര്‍ജ)

നവംബര്‍ 2

ദക്ഷിണാഫ്രിക്ക x ബി റണ്ണറപ്പ് (അബുദാബി)

പാകിസ്താന്‍ x എ റണ്ണറപ്പ് (അബുദാബി)

നവംബര്‍ 3

ന്യൂസിലന്‍ഡ് x ബി റണ്ണറപ്പ് (ദുബായ്)

ഇന്ത്യ x അഫ്ഗാനിസ്ഥാൻ (അബുദാബി)

നവംബര്‍ 4

ഓസ്ട്രേലിയ x ബി റണ്ണറപ്പ് (ദുബായ്)

വെസ്റ്റ് ഇന്‍ഡീസ് x എ വിജയികള്‍ (ദുബായ്)

നവംബര്‍ 5

ന്യൂസിലന്‍ഡ് x എ റണ്ണറപ്പ് (ഷാര്‍ജ)

ഇന്ത്യ x ബി വിജയികള്‍ (ദുബായ്)

നവംബര്‍ 6

ഓസ്ട്രേലിയ x വെസ്റ്റ് ഇന്‍ഡീസ് (അബുദാബി)

ഇംഗ്ലണ്ട് x ദക്ഷിണാഫ്രിക്ക (ഷാര്‍ജ)

നവംബര്‍ 7

ന്യൂസിലന്‍ഡ് x അഫ്ഗാനിസ്ഥാൻ (അബുദാബി)

പാകിസ്താന്‍ x ബി വിജയികള്‍ (ഷാര്‍ജ)

നവംബര്‍ 8

ഇന്ത്യ x എ റണ്ണറപ്പ് (ദുബായ്)

Also read- ആരാധകർക്കുള്ള സമ്മാനം; ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ജേഴ്സി പുറത്തിറക്കി

സെമി ഫൈനല്‍

എ 1 x ബി 2 (നവംബര്‍ 10, ദുബായ്)

എ 2 x ബി 1 (നവംബര്‍ 11, ദുബായ്)

ഫൈനല്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നവംബര്‍ 14, ദുബായ്

മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup| ഐപിഎൽ കൊടിയിറങ്ങി; അറബ് മണ്ണിൽ ഇനി ലോകകപ്പ് പൂരം; ടീമുകൾ,വേദികൾ, മത്സരക്രമം എന്നിവ അറിയാം
Open in App
Home
Video
Impact Shorts
Web Stories