T20 World Cup| ടി20 ലോകകപ്പ് ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് ജാക്ക്പോട്ട്; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി
- Published by:Naveen
- news18-malayalam
Last Updated:
ടൂർണമെന്റ് വിജയിക്കുന്നവർക്ക് 1.6 മില്യൺ യു എസ് ഡോളറാണ് (ഏകദേശം 12 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയായ ഐസിസി അറിയിച്ചു.
ഈ മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ വിജയികളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക. ടൂർണമെന്റ് വിജയിക്കുന്നവർക്ക് 1.6 മില്യൺ യു എസ് ഡോളറാണ് (ഏകദേശം 12 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയായ ഐസിസി അറിയിച്ചു. കഴിഞ്ഞ തവണത്തെ ലോകകപ്പ് വിജയികൾക്ക് ലഭിച്ചതിനേക്കാൾ കൂടുതലാണ് ഈ തുക.
രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് എട്ട് മില്യൺ യു എസ് ഡോളറും (ഏകദേശം ആറുകോടി രൂപ) സമ്മാനമായി ലഭിക്കും. സെമി ഫൈനലിൽ എത്തുന്ന മറ്റ് രണ്ട് ടീമുകൾക്ക് നാല് യു എസ് മില്യൺ ഡോളറും (ഏകദേശം മൂന്ന് കോടി രൂപ) സമ്മാനമായി ലഭിക്കുമെന്നും ഐസിസി അറിയിച്ചു.
സൂപ്പർ 12 ഘട്ടത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 30 ലക്ഷം രൂപ സമ്മാനമായി ലഭിക്കുമെന്നും ഐസിസി കൂട്ടിച്ചേർത്തു. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ദുബായ്, അബുദാബി, ഷാർജ, ഒമാൻ എന്നിവടങ്ങളിലായാണ് ഇത്തവണത്തെ ടി20 ലോകകപ്പ് നടക്കുന്നത്.
advertisement
എട്ട് ടീമുകൾ മത്സരിക്കുന്ന യോഗ്യത റൗണ്ടും അതിന് ശേഷം നടക്കുന്ന സൂപ്പർ 12 റൗണ്ടിലുമായി മൊത്തം 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കാൻ എത്തുന്നത്. യോഗ്യത റൗണ്ടിൽ നിന്നും ജയിച്ചെത്തുന്ന നാല് ടീമുകളെ ഉൾപ്പെടുത്തി രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ 12 ഘട്ടം അരങ്ങേറുക.
Also read-T20 World Cup| ടി20 ലോകകപ്പിൽ ആദ്യമായി ഡിആർഎസ്; പ്രഖ്യാപനവുമായി ഐസിസി
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ എട്ട് ടീമുകള്‍ സൂപ്പര്‍ 12 ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ബാക്കിയുള്ള നാല് സ്ഥാനങ്ങളിലേക്ക് എട്ട് ടീമുകൾ യോഗ്യതാ മത്സരം കളിക്കും. കരുത്തരായ ശ്രീലങ്കയ്ക്ക് ഇത്തവണ യോഗ്യതാ മത്സരം കളിക്കേണ്ടിവരും.
advertisement
ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.
advertisement
Also read- T20 World Cup | ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്‍; ലോകകപ്പ് ടീമുകള്‍, വേദികള്‍, സമയക്രമം എന്നിവ അറിയാം
നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ . സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2021 9:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup| ടി20 ലോകകപ്പ് ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് ജാക്ക്പോട്ട്; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി