ലക്ഷ്യം ലോകകപ്പ്; ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച് അറിയില്ല: കോഹ്ലി
- Published by:Naveen
- news18-malayalam
Last Updated:
ടി20 ലോകകപ്പിന് മുന്നോടിയായി ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാരുടെ വാര്‍ത്താസമ്മേളനത്തിലാണ് കോഹ്‌ലിയുടെ പ്രതികരണം.
ടി20 ലോകകപ്പിനുശേഷം(T20 World Cup) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ രാഹുല്‍ ദ്രാവിഡ് (Rahul Dravid) ഒരുങ്ങുന്നതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി (Virat Kohli). ടി20 ലോകകപ്പിന് മുന്നോടിയായി ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാരുടെ വാര്‍ത്താസമ്മേളനത്തിലാണ് ദ്രാവിഡ് പരിശീലകനാവുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കോഹ്ലി പറഞ്ഞത്. ലോകകപ്പ് നേടുകയാണ് ലക്ഷ്യമെന്നും പരിശീലകനെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഒരറിവുമില്ല എന്നാണ് കോഹ്ലി പ്രതികരിച്ചത്.
ടി20 ലോകപ്പിനുശേഷം രവി ശാസ്ത്രിക്ക് (Ravi Shastri) പകരക്കാരനായി ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം,ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമിന്റെ മെന്ററായി മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി (MS Dhoni) എത്തുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും കോഹ്ലി പറഞ്ഞു.
ലക്ഷ്യം ലോകകപ്പ്
"ഞങ്ങളുടെ ലക്ഷ്യം ലോകകപ്പ് നേടുക എന്നത് മാത്രമാണ്. പരിശീലകന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതില്‍ എനിക്ക് അറിവില്ല. ടൂർണമെന്റിന് എത്തുന്ന എല്ലാ ടീമുകളെയും പോലെ ലോകകപ്പ് വിജയിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായുള്ള ടീമിന്റെ പ്രകടനം കിരീടങ്ങളേക്കാളും ടൂര്‍ണമെന്റുകളേക്കാലും വലുതാണ്." വ്യക്തമാക്കി.
advertisement
Also read- Rahul Dravid |ബിസിസിഐ ഇടപെട്ടു; രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക്
"ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താൻ കഴിയുക, അത് തുടരുക ഈ ഒരു സംസ്കാരം കളിക്കാരിൽ വളർത്തിയെടുക്കാൻ സാധിച്ചു. അത് ദീര്‍ഘകാലം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതും. ഈ സംസ്കാരം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടീമിന്റെ പ്രകടനത്തിൽ പ്രതിഫലിക്കുന്നുണ്ട്. ഇത് ലോകകപ്പിലേക്കും തുടരാനായാൽ വിജയം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് വിജയം തീർച്ചയായും ഒരു വലിയ നിമിഷം തന്നെയായിരിക്കും. അത് നേടാനായുള്ള തയാറെടുപ്പിലാണ്, ഞങ്ങള്‍ക്ക് സാധ്യമായതെല്ലാം ചെയ്യും," കോഹ്ലി കൂട്ടിച്ചേര്‍ത്തു.
advertisement
Also read- Kohli vs Pant |'ഇന്ത്യന്‍ ടീമില്‍ ഒരുപാട് വിക്കറ്റ് കീപ്പര്‍മാരുണ്ട്, ആരാണ് മികച്ചതെന്ന് നോക്കാം': പന്തിനോട് കോഹ്ലി, പരസ്യം വൈറല്‍
അതേസമയം, യുസ്വേന്ദ്ര ചഹലിന് പകരം രാഹുല്‍ ചാഹറിനെ ടീമിലുള്‍പ്പെടുത്തിയ തീരുമാനത്തോടും കോഹ്ലി പ്രതികരിച്ചു. "അത് വെല്ലുവിളി നിറഞ്ഞ ഒരു തീരുമാനമായിരുന്നു. ചാഹറിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള കരണങ്ങൾ പലതായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ചാഹര്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ശ്രിലങ്കന്‍ പര്യടനത്തിലും ഇംഗ്ലണ്ടിനെതിരെയും അത് ആവര്‍ത്തിക്കുകയും ചെയ്തു." കോഹ്ലി പറഞ്ഞു.
advertisement
ടി20 ലോകകപ്പിന് കൊടിയേറ്റം
യുഎഇയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിൽ ഒക്ടോബർ 24ന് പാകിസ്താനതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിലെ ആദ്യ ഘട്ടമായ യോഗ്യത റൗണ്ട് മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഇതിൽ നിന്നും യോഗ്യത നേടിയെത്തുന്ന നാല് ടീമുകൾ സൂപ്പർ 12 ഘട്ടത്തിലേക്ക് നേരത്തെ യോഗ്യത നേടിയ എട്ട് ടീമുകളോടൊപ്പം മൽസരിക്കും. രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് സൂപ്പർ 12 ഘട്ടം അരങ്ങേറുക.
Also read- T20 World Cup| ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം മുതല്‍ ഷെയ്ക് സയ്യിദ് സ്റ്റേഡിയം വരെ; ഐസിസി ടി20 ലോകകപ്പ് വേദികള്‍ കാണാം
ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.
advertisement
Also read- T20 World Cup | ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്‍; ലോകകപ്പ് ടീമുകള്‍, വേദികള്‍, സമയക്രമം എന്നിവ അറിയാം
നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ . സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 17, 2021 11:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലക്ഷ്യം ലോകകപ്പ്; ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച് അറിയില്ല: കോഹ്ലി