T20 World Cup| ടി20 ലോകകപ്പിൽ ആദ്യമായി ഡിആർഎസ്; പ്രഖ്യാപനവുമായി ഐസിസി

Last Updated:

വനിതകളുടെ 2018, 2020 ടി20 ലോകകപ്പുകളിൽ ഡിആര്‍എസ് സംവിധാനം ഉപയോഗിച്ചിരുന്നു.

T20 World cup
T20 World cup
ഈ മാസം യുഎഇയിൽ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഡിആര്‍എസ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഐസിസി പ്രഖ്യാപിച്ചു. പുരുഷന്മാരുടെ ടി20 ലോകകപ്പിൽ ആദ്യമായിട്ടാണ് ഡിആര്‍എസ് ഉപയോഗിക്കാൻ ഒരുങ്ങുന്നത്. ഏകദിന ലോകകപ്പുകളിലും മറ്റ് ഐസിസി ടൂർണമെന്റുകളിലും ഡിആര്‍എസ് ഉപയോഗിക്കുന്നുണ്ടെങ്കിലും ടി20 ലോകകപ്പിൽ ഇതുവരെ ഈ സംവിധാനം ഉപയോഗിച്ചിരുന്നില്ല. അതേസമയം, വനിതകളുടെ 2018, 2020 ടി20 ലോകകപ്പുകളിൽ ഡിആര്‍എസ് സംവിധാനം ഉപയോഗിച്ചിരുന്നു.
ഓരോ ടീമിനും രണ്ട് റിവ്യൂ വീതം ഓരോ ഇന്നിംഗ്സിലും ഉണ്ടാവും. കോവിഡ് സാഹചര്യം മൂലം പരിചയസമ്പത്ത് കുറഞ്ഞ അമ്പയർമാർ മത്സരം നിയന്ത്രിക്കാന്‍ എത്തുമെന്നതിനാലാണ് ഡിആര്‍എസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഡിആര്‍എസിന് പുറമെ മഴ മൂലം മത്സരം മുടങ്ങുകയാണെങ്കിൽ മത്സരത്തിന്റെ ഫല നിർണയത്തിനും ഐസിസി പുതിയ മാർഗരേഖ ഇറക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടങ്ങളിലും സെമി ഫൈനൽ, ഫൈനൽ ഘട്ടങ്ങളിലും രണ്ട് രീതികളിലാണ് ഡക്ക് വര്‍ത്ത് ലൂയിസ് മഴ നിയമപ്രകാരം മത്സരഫലം കണക്കാക്കുക. ഗ്രൂപ്പ് ഘട്ടത്തിലാണെങ്കിൽ ഇരു ടീമുകളും കുറഞ്ഞത് അഞ്ച് ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണെമെന്നും സെമി ഫൈനൽ, ഫൈനൽ ഘട്ടത്തിൽ ഇരു ടീമുകളും 10 ഓവറെങ്കിലും ബാറ്റ് ചെയ്‌താൽ മാത്രമേ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരഫലം നിർണയിക്കാൻ കഴിയൂ.
advertisement
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ദുബായ്, അബുദാബി, ഷാർജ, ഒമാൻ എന്നിവടങ്ങളിലായാണ് ഇത്തവണത്തെ ടി20 ലോകകപ്പ് നടക്കുന്നത്.
എട്ട് ടീമുകൾ മത്സരിക്കുന്ന യോഗ്യത റൗണ്ടും അതിന് ശേഷം നടക്കുന്ന സൂപ്പർ 12 റൗണ്ടിലുമായി മൊത്തം 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കാൻ എത്തുന്നത്. യോഗ്യത റൗണ്ടിൽ നിന്നും ജയിച്ചെത്തുന്ന നാല് ടീമുകളെ ഉൾപ്പെടുത്തി രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ 12 ഘട്ടം അരങ്ങേറുക.
Also read- ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പിനും ആവേശം പകരാൻ കാണികൾ; സ്റ്റേഡിയത്തിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കും
ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.
advertisement
Also read- T20 World Cup | ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്‍; ലോകകപ്പ് ടീമുകള്‍, വേദികള്‍, സമയക്രമം എന്നിവ അറിയാം
നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ . സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചിരുന്നു
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup| ടി20 ലോകകപ്പിൽ ആദ്യമായി ഡിആർഎസ്; പ്രഖ്യാപനവുമായി ഐസിസി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement