മൂന്നാമത്തെ ടെസ്റ്റിന്റെ വേദിയായ സിഡ്നിയിലെ ക്വാറൻറൈൻ പ്രോട്ടോക്കോളുകളെയാണ് ഇവിടെ അംഗം പരാമർശിക്കുന്നത്, അവിടെ ഓരോ ദിവസവും കളിച്ച ശേഷം ടീം അംഗങ്ങൾ നിരീക്ഷണത്തിൽ കഴിയണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിനർത്ഥം കളിക്കാർക്ക് എവിടെയും പോകാനാകില്ല. അവർ എസ്‌സിജിയിൽ എത്തി, കളിക്കുകയും ഹോട്ടലിലേക്ക് മടങ്ങുകയും അവിടെ അവരുടെ മുറികളിൽ ഒതുങ്ങുകയും ചെയ്യണം. അതേസമയം വേദിയിൽ ആരാധകരെ അനുവദിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചു.
advertisement
"ആരാധകർ മൈതാനത്ത് വന്ന് ആ സ്വാതന്ത്ര്യം ആസ്വദിക്കാൻ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ അത് പരസ്പരവിരുദ്ധമാണെന്ന് ഞങ്ങൾ കരുതുന്നു, തുടർന്ന് ഹോട്ടലിലേക്കും ക്വറന്‍റീനിലും തിരിച്ചുപോകാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതെന്തിനാണ്? പ്രത്യേകിച്ചും കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷവും.. “മൃഗശാലയിലെ മൃഗങ്ങളെപ്പോലെ കഴിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” ടീം അംഗം ക്രിക്ക്ബസിനോട് പറഞ്ഞു.
"ഇത് ഞങ്ങൾ ആദ്യം മുതൽ പറഞ്ഞതിലേക്ക് പോകുന്നു. രാജ്യത്തെ എല്ലാ ഓസ്‌ട്രേലിയൻ പൗരന്മാർക്കും സമാനമായ നിയമങ്ങൾ പാലിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ജനക്കൂട്ടത്തെ മൈതാനത്തിനുള്ളിൽ അനുവദിച്ചിട്ട്, അവർ ഞങ്ങളോട് ഹോട്ടലിൽ കഴിയാൻ ആവശ്യപ്പെടുന്നത് അർത്ഥശൂന്യമാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 7 ന് ആരംഭിക്കുന്ന മൂന്നാമത്തെ ടെസ്റ്റിനായി ഓസ്‌ട്രേലിയൻ സംഘത്തോടൊപ്പം ഇന്ത്യൻ ടീം ഇന്ന് ബ്രിസ്ബേനിൽനിന്ന് സിഡ്‌നിയിലേക്ക് പറക്കും. "ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങളും സപ്പോർട്ട് സ്റ്റാഫും 2021 ജനുവരി 3 ന് കോവിഡ് -19 ആർടി-പിസിആർ ടെസ്റ്റിന് വിധേയമായി. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്, ”ബിസിസിഐ പറഞ്ഞു.