TRENDING:

'ചരിത്രം ആവര്‍ത്തിക്കുമോ?'; അന്ന് തിരുവനന്തപുരത്ത് ഇരുവരും ഏറ്റുമുട്ടിയപ്പോഴും ടോസ് തുണച്ചത് വിന്‍ഡീസിനെ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യാ വിന്‍ഡീസ് അഞ്ചാം ഏകദിനത്തില്‍ വിന്‍ഡീസ് ടോസ് ജയിച്ചപ്പോള്‍ കോഹ്‌ലിക്ക് റെക്കോര്‍ഡ് നഷ്ടമായതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിലും ടോസ് ജയിച്ച ഇന്ത്യന്‍ നായകനെ കാര്യവട്ടം ഇക്കാര്യത്തില്‍ കൈവിടുകയായിരുന്നു. എന്നാല്‍ ഇത് ഓര്‍മ്മിപ്പിക്കുന്നത് തിരുവനന്തപുരത്ത് അവസാനം നടന്ന ഇന്ത്യ വിന്‍ഡീസ് ഏകദിനത്തെയാണ്.
advertisement

1988 ജനുവരി 25 നായിരുന്നു ഇന്ത്യയും വിന്‍ഡീസും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയത്. വിവിയന്‍ റിച്ചാര്‍ഡ്‌സ് നയിച്ച വെസ്റ്റ് ഇന്‍ഡീസിനോട് ഏറ്റമുട്ടിയത് ഇന്ത്യയുടെ നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയുടെ കീഴിലുള്ള ഇന്ത്യന്‍ ടീമും. അന്നും ടോസ് ഭാഗ്യം തുണച്ചത് കരീബിയന്‍ നായകനെയായിരുന്നു. എന്നാല്‍ ടോസ് ലഭിച്ച റിച്ചാര്‍ഡ്‌സ് ഫീല്‍ഡിങ്ങാണ് അന്ന് തെരഞ്ഞെടുത്തത്. ഇന്ന് ടോസ് ലഭിച്ച ഹോള്‍ഡര്‍ തെരഞ്ഞെടുത്തത് ബാറ്റിങ്ങും.

ഒന്നിന് ഒന്ന്, രണ്ടിന് രണ്ട്; വിന്‍ഡീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം; പുറത്തായത് സൂപ്പര്‍ താരം

advertisement

കൃഷ്ണമാചാരി ശ്രീകാന്തിന്റെ സെഞ്ച്വറിയുടെയും അമര്‍നാഥിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയി്ടും ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ശ്രീകാന്ത് 106 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 101 റണ്‍സായിരുന്നു നേടിയത്. അമര്‍നാഥ് 87 പന്തുകളില്‍ നിന്ന് 56 റണ്‍സും അസ്ഹറുദ്ദീന്‍ 33 പന്തുകളില്‍ നിന്ന് 36 റണ്‍സും നേടി. 45 ഓവറായി ചുരുക്കിയിരുന്ന മത്സരത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സായിരുന്നു ഇന്ത്യ കുറിച്ചത്. വിന്‍ഡീസ് നിരയില്‍ പാറ്റേഴ്സണ്‍ മൂന്ന് വിക്കറ്റും വിവിയന്‍ റിച്ചാര്‍ഡ്സണ്‍ രണ്ട് വിക്കറ്റും നേടി.

advertisement

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഓപ്പണര്‍മാര്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയെ ചിത്രത്തില്‍ നിന്നും മായ്ച്ച് കളയുകയായിരുന്നു. 164 റണ്‍സായിരുന്നു ഓപ്പണര്‍മാര്‍ ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 84 റണ്‍സെടുത്ത ഗ്രീനിഡ്ജായിരുന്നു മത്സരത്തില്‍ പുറത്തായ ഏക വെസ്റ്റ് ഇന്‍ഡീസ് താരം. മനീന്ദര്‍ സിങ്ങിനായിരുന്നു വിക്കറ്റ്.

പരമ്പരയിലാദ്യമായി ഇന്ത്യക്ക് ടോസ് നഷ്ടം; വിന്‍ഡീസ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു

എന്നാല്‍ കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിന് തുടക്കില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരിക്കുകാണ്. ഷയി ഹോപ്പിനെയും കീറണ്‍ പവലിനെയുമാണ് വിന്‍ഡീസിന് നഷ്ടമായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ചരിത്രം ആവര്‍ത്തിക്കുമോ?'; അന്ന് തിരുവനന്തപുരത്ത് ഇരുവരും ഏറ്റുമുട്ടിയപ്പോഴും ടോസ് തുണച്ചത് വിന്‍ഡീസിനെ