പരമ്പരയിലാദ്യമായി ഇന്ത്യക്ക് ടോസ് നഷ്ടം; വിന്‍ഡീസ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു
Last Updated:
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിന് ടോസ് ജയം. വിന്‍ഡീസ് നായകന്‍ ജേസണ് ഹോള്‍ഡര്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. പരമ്പരയിലാദ്യമായാണ് വിന്‍ഡീസിന് ടോസ് ലഭിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് യാതൊരു മാറ്റവുമില്ലാതെയാണ് ഇന്ത്യ ഇന്നത്തെ മത്സരത്തില്‍ കളിക്കാനിറങ്ങുന്നത്. ഫീല്‍ഡിങ്ങ് ലഭിച്ചതോടെ എല്ലാ ബൗളേഴ്‌സിനെയും പരീക്ഷിക്കാന്‍ കഴിയുമെന്നാണ് നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞത്.
ടോസ് നഷ്ടപ്പെട്ടതോടെ അഞ്ച് ടോസ് വിജയമെന്ന റെക്കോര്‍ഡ് കോഹ്‌ലിക്ക് നഷ്ടമായി. നേരത്തെ ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഹാന്‍സി ക്രോണ്യയ്ക്കും ഓസീസ് നായകനായിരുന്നു സ്റ്റീവോക്കും വിന്‍ഡീസിനെതിരെ അഞ്ച് ടോസുകളും ലഭിച്ചിരുന്നു. ഈ നിരയിലെത്താനുള്ള ഭാഗ്യമാണ് വിരാടിന് നഷ്ടമായത്.
ഒരു പരമ്പരയില്‍ അഞ്ച് ടോസ് ജയിച്ച ഇന്ത്യന്‍ നായകന്മാര്‍ വേറെയുമുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിങ് ധോണി എന്നിവര്‍ക്കാണ് നേരത്തെ ഒരു പരമ്പരയില്‍ അഞ്ച് ടോസുകള്‍ ലഭിച്ചിട്ടുള്ളത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ അഞ്ച് ടോസുകളും നഷ്ടപ്പെട്ടാണ് ഇന്ത്യന്‍ നായകന്‍ സ്വന്തം നാട്ടില്‍ വിന്‍ഡീസിനെതിരെ ടോസ് ജയം ശീലമാക്കിയത്.
advertisement
Windies win the toss and elect to bat first in the 5th @Paytm ODI.#INDvWI pic.twitter.com/6UcoSNgsPB
— BCCI (@BCCI) November 1, 2018
ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ വിന്‍ഡീസിനോട് രണ്ടാം മത്സരത്തില്‍ സമനിലയും മൂന്നാം മത്സരത്തില്‍ തോല്‍വിയും ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ നടന്ന നാലാം ഏകദിനത്തില്‍ വന്‍ജയം സ്വന്തമാക്കിയാണ് വിരാടും സംഘവും തിരുവനന്തപുരത്തെത്തിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഫലം മറിച്ചാണെങ്കില്‍ പരമ്പര സമനിലയില്‍ അവസാനിക്കും.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 01, 2018 1:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പരമ്പരയിലാദ്യമായി ഇന്ത്യക്ക് ടോസ് നഷ്ടം; വിന്‍ഡീസ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു


