10.75 കോടി രൂപയ്ക്കാണ് ഗ്ലെൻ മാക്സ് വെലിനെ കിംഗ്സ് XI പഞ്ചാബ് സ്വന്തമാക്കിയത്.
2021ൽ മേഗാ ലേലം നടക്കാനിരിക്കുന്നതിനാൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് ആവശ്യമായ കളിക്കാരെ കണ്ടെത്തുകയാണ് ഇത്തവണത്തെ ലേലത്തിൽ ടീമുകളുടെ ലക്ഷ്യം. എട്ട് ടീമുകൾക്കുമായി സ്വന്തമാക്കാൻ കഴിയുന്നത് 73 താരങ്ങളെയാണ്. ഏറ്റവും ഉയർന്ന അടിസ്ഥാനവിലയുള്ള 2 കോടി രൂപ 7 കളിക്കാർക്കാണ്.
പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, ക്രിസ് ലിൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, ഡേൽ സ്റ്റെയ്ൻ, എയ്ഞ്ചലോ മാത്യൂസ്. ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുള്ള റോബിൻ ഉത്തപ്പക്കാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന തുക. ജലജ് സക്സേന, വിഷ്ണു വിനോദ്, സച്ചിൻ ബേബി, മിഥുൻ എസ് എന്നിവരാണ് ലേലത്തിനുള്ള മറ്റ് മലയാളി താരങ്ങൾ.
advertisement
സെഞ്ചുറിയടിച്ച് രോഹിതും രാഹുലും; വെസ്റ്റിൻഡീസിന് 388 റൺസ് വിജയലക്ഷ്യം
143 ഇന്ത്യൻ താരങ്ങളും 189 വിദേശതാരങ്ങളുമാണ് 73 സ്ലോട്ടുകൾക്കായി രംഗത്തുള്ളത്. 42 കോടി 70 ലക്ഷം രൂപ കൈവശമുള്ള കിംഗ്സ് ഇലവൻ പഞ്ചാബിനാണ് ലേലത്തിൽ ഏറ്റവുമധികം തുക ചെലവാക്കാനാവുക. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുപ്പത്തഞ്ചര കോടി കൈവശമുണ്ട്. ചാംപ്യൻ ടീം മുംബൈ ഇന്ത്യൻസിനാണ് ഏറ്റവും കുറവ് തുക ചെലവാക്കാവുന്നത്. 13 കോടി.
ചെന്നൈക്ക് പതിനാലര കോടിയും. യാഷസ്വി ജൈസ്വാൾ, പ്രയാസ് റായ് ബർമാൻ, പ്രിയം ഗാർഗ് തുടങ്ങിയ ഇന്ത്യൻ യുവതാരങ്ങൾക്ക് വേണ്ടി വാശിയേറിയ ലേലം നടക്കാൻ സാധ്യതയുണ്ട്. യൂസഫ് പത്താൻ, ജയ്ദേവ് ഉനാദ്ഘട്ട്, ഷിമ്രോൺ ഹെറ്റ്മയർ, ജേസൺ റോയ്, ആരോൺ ഫിഞ്ച് തുടങ്ങിയ പ്രമുഖരും ലേലത്തിനുണ്ട്.