സെഞ്ചുറിയടിച്ച് രോഹിതും രാഹുലും; വെസ്റ്റിൻഡീസിന് 388 റൺസ് വിജയലക്ഷ്യം

രാജ്യാന്തര ക്രിക്കറ്റിലെ 400ാം മത്സരമെന്ന നാഴികക്കല്ല് താണ്ടിയ അതേ മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി ഗോൾ‍ഡൻ ഡക്കായി.

News18 Malayalam | news18-malayalam
Updated: December 18, 2019, 5:24 PM IST
സെഞ്ചുറിയടിച്ച് രോഹിതും രാഹുലും; വെസ്റ്റിൻഡീസിന് 388 റൺസ് വിജയലക്ഷ്യം
rohit rahul
  • Share this:
വിശാഖപട്ടണം: ക്യാപ്റ്റൻ വിരാട് കോഹ്ലി ഒഴികെയുള്ളവരെല്ലാം തകർത്തടിച്ചപ്പോൾ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 387റൺസാണ് ഇന്ത്യ നേടിയത്.

ഓപ്പണർമാരായ രോഹിത് ശർമയും കെ എൽ രാഹുലും സെഞ്ചുറി നേടി. രോഹിത് ശർമ 138 പന്തിൽ 159ഉം രാഹുൽ 104 പന്തിൽ 102 റൺസും നേടി. അഞ്ചു സിക്സും 17 ഫോറും അടങ്ങിയതായിരുന്നു ഹിറ്റ്മാൻ രോഹിതിന്റെ ഇന്നിംഗ്സ്. 107 പന്തിൽ 11 ഫോറും രണ്ടു സിക്സും സഹിതമാണ് രോഹിത് 28ാം ഏകദിന സെ‍ഞ്ചുറിയിലെത്തിയത്. തൊട്ടുപിന്നാലെ 102 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതമാണ് രാഹുൽ മൂന്നാം ഏകദിന സെഞ്ചുറി കുറിച്ചത്. 104 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതം 102 റൺസെടുത്ത രാഹുലിനെ അൽസാരി ജോസഫിന്റെ പന്തിൽ റോസ്റ്റൺ ചെയ്സ് ക്യാച്ചെടുത്തു പുറത്താക്കി.

രാജ്യാന്തര ക്രിക്കറ്റിലെ 400ാം മത്സരമെന്ന നാഴികക്കല്ല് താണ്ടിയ അതേ മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി ഗോൾ‍ഡൻ ഡക്കായി. വിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡാണ് നേരിട്ട ആദ്യ പന്തിൽ കോഹ്ലിയെ പുറത്താക്കിയത്. റോസ്റ്റൺ ചെയ്സ് ക്യാച്ചെടുത്തു. കോഹ്ലിക്ക് മികച്ച റെക്കോർഡുള്ള വേദിയാണ് വിശാഖപട്ടണം. ഇതിന് മുൻപ് കളിച്ച അഞ്ച് മത്സരങ്ങളിൽനിന്ന് 139 ശരാശരിയിൽ 556 റൺസ് നേടിയ താരമാണ് കോഹ്ലി. ഇതിൽ മൂന്നു സെ‍ഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടുന്നു.

റിഷഭ് പന്ത് 16 പന്തിൽ 39, ശ്രേയസ് അയ്യർ 32 പന്തിൽ 53 എന്നിവരും തകർപ്പനടിയിൽ പങ്കാളിയായി.

നേരത്തെ, തുടർച്ചയായ നാലാം മത്സരത്തിലും ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ കീറോൺ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വിൻഡീസ് നിരയിൽ സുനിൽ ആംബ്രിസ്, ഹെയ്ഡൻ വാൽഷ് എന്നിവർക്കു പകരം എവിൻ ലൂയിസ്, ഖാരി പിയറി എന്നിവർ ടീമിലെത്തി. പിയറിക്ക് ഇത് ഏകദിന അരങ്ങേറ്റം കൂടിയാണ്. ഇന്ത്യൻ നിരയിൽ ശിവം ദുബെയ്ക്കു പകരം ഷാർദുൽ താക്കൂർ ടീമിലെത്തി. ചെന്നൈയിൽ നടന്ന ഒന്നാം ഏകദിനത്തിൽ എട്ടു വിക്കറ്റിന് തോറ്റ ഇന്ത്യ പരമ്പരയിൽ 1–0ന് പിന്നിലാണ്.

Also Read- ശശി തരൂരിനും മധുസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
Published by: Rajesh V
First published: December 18, 2019, 5:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading