വിരാട് കോഹ്ലി മോശം ക്യാപ്റ്റൻ ആണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാൽ ഐപിഎല്ലിൽ രോഹിത് ശർമയുടെ നേട്ടം ക്യാപ്റ്റൻ പദവിയിലേക്കുള്ള അർഹത വർധിപ്പിച്ചെന്നും ഗംഭീർ. രോഹിത് ശർമയെ ഇന്ത്യൻ ടീം ക്യാപ്റ്റൻ ആക്കിയില്ലെങ്കിൽ അതിന്റെ നഷ്ടം അദ്ദേഹത്തിനല്ല ടീമിനാണെന്നും ഗംഭീർ.
അഞ്ച് ഐപിഎൽ നേട്ടങ്ങളിലും രോഹിത്താണ് മുംബൈ ഇന്ത്യൻസിനെ നയിച്ചത്. ഒരാൾ നല്ല ക്യാപ്റ്റനാണോ അല്ലയോ എന്ന് അളക്കുന്നത് ഏതൊക്കെ അളവുകോൽ വെച്ചാണ്. അളവുകോൽ എല്ലാവർക്കും ഒരുപോലെയായിരിക്കണം. അതിനാൽ തന്നെ രോഹിത് ക്യാപ്റ്റനാകാൻ യോഗ്യനാണ്.
advertisement
ലിമിറ്റഡ് ഓവറുകളിൽ ഇന്ത്യൻ ടീമിന് സ്പ്ളിറ്റ് ക്യാപ്റ്റൻസി പരീക്ഷിക്കാവുന്നതാണെന്നും ഗംഭീർ. ആരും മോശക്കാരല്ല. വിരാട് കോഹ്ലിയുമായുള്ള വ്യത്യാസം എന്താണെന്ന് രോഹിത് നമുക്ക് കാണിച്ചു തന്നു. ഒരാൾ ടീമിനെ അഞ്ച് തവണ ടീമിനെ കപ്പിലേക്ക് നയിച്ചു. മറ്റൊരാൾക്ക് ഒന്നു പോലും നേടാൻ സാധിച്ചിട്ടില്ല.
കോഹ്ലി ഒരു മോശം ക്യാപ്റ്റനാണെന്ന അഭിപ്രായം തനിക്കില്ല. എന്നാൽ രോഹിത്തിന് ലഭിച്ച അതേ അവസരം തന്നെയാണ് കോഹ്ലിക്കും കിട്ടിയത്. അതിനാൽ തന്നെ രണ്ടുപേരേയും ഒരു അളവുകോൽ വെച്ചു അളക്കാം.
ഒരേ കാലയളവിൽ ഐപിഎല്ലിലെ രണ്ട് ടീമുകളുടെ ക്യാപ്റ്റന്മാരാണ് ഇരുവരും. ഇതിൽ രോഹിത്താണ് ക്യാപ്റ്റൻ എന്ന നിലയിൽ മുന്നിട്ട് നിൽക്കുന്നതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ഗംഭീർ.