നൂറാം ടി20യിൽ തകർത്തടിച്ച് രോഹിത് ശർമ; ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ജയം എട്ടുവിക്കറ്റിന്
നൂറാം ടി20യിൽ തകർത്തടിച്ച് രോഹിത് ശർമ; ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ജയം എട്ടുവിക്കറ്റിന്
ജയത്തോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1)
രോഹിത് ശർമ
Last Updated :
Share this:
രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 മത്സത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ജയത്തോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). നൂറാം രാജ്യാന്തര ട്വന്റി 20 മത്സരത്തില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
43 പന്തില്‍ ആറു വീത് സിക്‌സും ബൗണ്ടറികളും നേടിയ രോഹിത് 85 റണ്‍സെടുത്ത് പുറത്തായി. വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്. രോഹിത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്. 31 റണ്‍സെടുത്ത ശിഖര്‍ ധവാനെ അമിനുള്‍ ഇസ്ലാം പുറത്താക്കി. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ധവാന്‍ സഖ്യം 118 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രേയസ് അയ്യരും (24), കെ.എല്‍ രാഹുലും (8) പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്ത ലിറ്റണ്‍ ദാസ് - മുഹമ്മദ് നയീം സഖ്യം ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നല്‍കിയത്. 21 പന്തില്‍ നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ലിറ്റണ്‍ ദാസിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കി. നേരത്തെ യൂസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ ആറാം ഓവറില്‍ ഋഷഭ് പന്ത് ദാസിനെ സ്റ്റമ്പു ചെയ്‌തെങ്കിലും സ്റ്റമ്പിനു മുന്നില്‍ കയറി പന്തു പിടിച്ചെന്ന കാരണത്താല്‍ വിക്കറ്റ് അനുവദിച്ചില്ല.
ദാസ് നല്‍കിയ ഒരു ക്യാച്ച് ക്യാപ്റ്റന്‍ രോഹിത്തും നഷ്ടപ്പെടുത്തിയിരുന്നു. 36 റണ്‍സെടുത്ത നയീമിനെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി മുഷ്ഫിഖുര്‍ റഹീമിനെയും (4) മികച്ച രീതിയില്‍ ബാറ്റു ചെയ്ത സൗമ്യ സര്‍ക്കാരിനെയും (30) ചാഹല്‍ പുറത്താക്കി. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.