ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലെ കണക്കാണിത്. 3.68ശതമാനമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റേറ്റിങ്. ലോകത്തിലെ മുൻനിര ഫുട്ബോൾ ക്ലബുകളായ എഫ് സി ബാഴ്സലോണ (0.97%), ലിവർപൂൾ എഫ് സി (0.88%), മാഞ്ചസ്റ്റർ യുണൈറ്റഡ് (0.57%) എന്നിവരൊക്കെതന്നെ ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ പിന്നിലാണ്. 3.78 ശതമാനം എൻഗേജുമെന്റുമായി ബ്രസീലിയൻ ഫുട്ബോൾ ക്ലബ്ബായ ഗ്രെമിയോ ആണ് ഒന്നാം സ്ഥാനത്തുള്ളത്.
Also Read- ആനയെ കൊലപ്പെടുത്തിയ സംഭവം: പ്രതിഷേധവുമായി കേരള ബ്ലാസ്റ്റേഴ്സും; ലോഗോയിൽ കൊമ്പന്റെ ചിത്രം മറച്ചു
advertisement
അത്ലറ്റുകൾ, ക്ലബ്ബുകൾ, ലീഗുകൾ, ഫെഡറേഷനുകൾ, അസോസിയേഷനുകൾ, സ്പോൺസർമാർ എന്നിവരുടെ ഡിജിറ്റൽ ആശയവിനിമയ, വിപണന ആവശ്യങ്ങളിൽ പ്രാവീണ്യമുള്ള ഏജൻസിയായ റിസൾട്ട്സ് സ്പോർട്സ് നടത്തിയ “ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ബെഞ്ച്മാർക്ക്” എന്ന പഠനമാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയത്. 1.4 ദശലക്ഷത്തിന്റെ ഇൻസ്റ്റാഗ്രാം ആരാധകരുള്ള ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ലോകമെമ്പാടുമുള്ള 1.4 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള 58 ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ്.
Also Read- കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക്; മലബാറിന്റെ ഫുട്ബോൾ ആവേശം കൊടുമുടി കയറും
നേരത്തെ പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പൈനാപ്പിളിനുള്ളിൽ സ്ഫോടക വസ്തു വെച്ച് ഗർഭിണിയായ പിടിയാനയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ലോഗോയില്‍ നിന്ന് ആനയുടെ ചിത്രം ഭാഗികമായി മറച്ചാണ് ക്ലബ് പ്രതികരിച്ചത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. ആനയ്ക്ക് നേരെ നടന്നത് നീചവും ക്രൂരവുമായ ആക്രമണമാണെന്നും ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ക്ലബ് പറയുന്നു.
TRENDING:Shocking |കിടപ്പുമുറിയിലെ അതിഥികളെ കണ്ട് ഞെട്ടി കർഷകന്‍; ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]