TRENDING:

ലോക റെക്കോര്‍ഡുമായി രോഹിത്; വിരാടും രോഹിതും സ്വന്തമാക്കിയത് ഈ റെക്കോര്‍ഡുകള്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുവാഹത്തി: വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ സെഞ്ച്വറിയുമായി തിളങ്ങിയ വിരാടും രോഹിതും സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകളാണ്. സിക്‌സര്‍ പറത്തി വിജയറണ്‍ കുറിച്ച രോഹിതിന് തന്റെ വ്യക്തിഗത സ്‌കോര്‍ 152 ലെത്തിക്കാനും മത്സരത്തില്‍ കഴിഞ്ഞിരുന്നു. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 150 ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡ് രോഹിതിന് സ്വന്തമായി.
advertisement

ഇന്നലത്തെ ഇന്നിങ്‌സോടെ ആറ് തവണയാണ് രോഹിത് 150 ന് മുകളില്‍ റണ്‍സ് കണ്ടെത്തുന്നത്. അഞ്ച് തവണ വീതംഈ നേട്ടം കൈവരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഡേവിഡ് വാര്‍ണറെയുമാണ് രോഹിത് പിന്നിലാക്കിയത്. 2013 ലായിരുന്നു താരം ആദ്യമായി 109 കടന്നത്. ഇത് ഇരട്ട സെഞ്ച്വറിയിലാണ് അവസാനിച്ചത് (209). ഓസീസിനെതിരെയായിരുന്നു ഈ നേട്ടം. പിന്നീട് ശ്രീലങ്കക്കെതിരെ 264, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 150, ഓസീസിനെതിരെ 171*, ശ്രീലങ്കക്കെതിരെതന്നെ 208* എന്നിങ്ങനെയും രോഹിത് സ്‌കോര്‍ ചെയ്തു.

'ധവാനും മുംബൈയിലേക്കോ?'; രണ്ട് ഹൈദരാബാദ് താരങ്ങളെ റാഞ്ചാനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്

advertisement

വിന്‍ഡീസിനെതിരെ ആക്രമിച്ച് കളിച്ച വിരാട് 300 ന് മുകളില്‍ റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡും ഇന്നലെ സ്വന്തമാക്കി. 300ന് മുകളില്‍ പിന്തുടരുമ്പോള്‍ കോഹ്ലി നേടുന്ന എട്ടാമത്തെ സെഞ്ച്വറിയായിരുന്നു ഇന്നലത്തേത്. നാല് സെഞ്ചുറി നേടിയിട്ടുള്ള കുമാര്‍ സംഗക്കാരയാണ് കോഹ്ലിക്ക് പിന്നിലുളളത്. ക്യാപ്റ്റനെന്ന നിലയില്‍ 14 ാം സെഞ്ചുറി നേടിയ വിരാട് 13 സെഞ്ചുറി നേടിയിട്ടുള്ള എ ബി ഡിവില്ലിയേഴ്സിനെ മറികടന്നു. 22 സെഞ്ചുറികള്‍ നേടിയിട്ടുള്ള റിക്കി പോണ്ടിംഗാണ് ഈ റെക്കോര്‍ഡില്‍ മുന്നിലുള്ളത്.

advertisement

ഒത്തുകളിയില്‍ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റും; ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച് ഒത്തുകളി വിവാദം

246 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ കോഹ്ലി- രോഹിത് സഖ്യം റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും വലിയ കൂട്ടുകെട്ടിലും പങ്കാളിയായി. 2009 ല്‍ ശ്രീലങ്കക്കെതിരെ ഗൗതം ഗംഭീറും കോഹ്ലിയും ചേര്‍ന്ന് നേടിയ 224 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും തകര്‍ത്തത്. ഇത് അഞ്ചാം തവണയാണ് ഇരുവരും 200 ന് മുകളില്‍ കൂട്ടുകെട്ട് ഉയര്‍ത്തുന്നത്. ഇരുവരും ഒരുമിച്ച് സെഞ്ച്വറി നേടുന്ന നാലാമത്തെ മത്സരവുമായിരുന്നു ഇന്നലത്തേത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോക റെക്കോര്‍ഡുമായി രോഹിത്; വിരാടും രോഹിതും സ്വന്തമാക്കിയത് ഈ റെക്കോര്‍ഡുകള്‍