ഒത്തുകളിയില്‍ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റും; ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച് ഒത്തുകളി വിവാദം
Last Updated:
ദുബായ്: ക്രിക്കറ്റ് ലോകത്ത് വീണ്ടും ഒത്തുകളി വിവാദം ചര്‍ച്ചയാകുന്നു. 2011- 2012 കാലളവില്‍ നടന്ന 15 മത്സരങ്ങളില്‍ 26 സ്‌പോട്ട് ഫിക്‌സിങ്ങ് നടന്നതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആറ് ടെസ്റ്റിലും ആറ് ഏകദിനത്തിലും മൂന്ന് ടി 20 യിലും ഒത്തുകളി നടന്നെന്നാണ് അല്‍ജസീറയുടെ റിപ്പോര്‍ട്ട്.
2011 ലെ ഏകദിന ലോകകപ്പ്, 2012 ലെ ട്വന്റി-20 ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ വാതുവെപ്പ് നടന്നതായി 'ക്രിക്കറ്റ് മാച്ച് ഫിക്‌സേഴ്‌സ്' എന്ന ഡ്യോക്യുമെന്ററിയിലൂടെയാണ് അല്‍ജസീറ വെളിപ്പെടുത്തിയത്. ഒത്തുകളിയില്‍ ഏഴ് ഇംഗ്ലീഷ് താരങ്ങളും അഞ്ച് ഓസ്‌ട്രേലിയന്‍ താരങ്ങളും മൂന്ന് പാക്കിസ്ഥാന്‍ താരങ്ങളും മറ്റൊരു രാജ്യത്തെ ഒരു കളിക്കാരനും പങ്കാളികളായതായും ഡോക്യുമെന്ററി പറയുന്നു.
2011ല്‍ ലോര്‍ഡ്‌സില്‍ നടന്ന ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റിലും ഒത്തുകളി നടന്നിട്ടുണ്ടെന്നും ഡോക്യൂമെന്ററി ആരോപിക്കുന്നു. ഇതേവര്‍ഷം കേപ്ടൗണില്‍ നടന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്, 2011 ലെ ഏകദിന ലോകകപ്പിലെ അഞ്ച് മത്സരങ്ങള്‍, 2012 ട്വന്റി-20 ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍, 2012 ലെ ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പര എന്നിവയില്‍ ഒത്തുകളി നടന്നെന്നാണ് റിപ്പോര്‍ട്ട്.
advertisement
അനീല്‍ മുനവര്‍ എന്ന വാതുവെപ്പുകാരനെ ഉദ്ധരിച്ചാണ് അല്‍ജസീറയുടെ റിപ്പോര്‍ട്ട്. ഇയാള്‍ പലതാരങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ചാനല്‍ പുറത്ത വിട്ടിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ താരങ്ങളാണ് കൂടുതലും ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്നും ചാനല്‍ പറയുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിക്കുമെന്ന് ഐസിസി വ്യക്തമാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2018 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒത്തുകളിയില്‍ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റും; ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച് ഒത്തുകളി വിവാദം