TRENDING:

കോഹ്ലി നയിക്കുന്നു; 36ാം സെഞ്ച്വറിയുമായി വിരാട് കോഹ്ലി; ഇന്ത്യ തിരിച്ചടിക്കുന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുവാഹത്തി: വിൻഡീസ് ഉയർത്തിയ 223 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. വിരാട് കോഹ്ലിയുടെ സ‍െഞ്ച്വറിയുടെയും രോഹിത്തിന്റെ അർദ്ധ സെഞ്ച്വറിയുടെയും മികവിൽ കുതിക്കുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 180 ന് ഒന്ന് എന്ന നിലയിലാണ്. ഏകദിന കരിയറിലെ 36 ാം ഏകദിന സെഞ്ച്വറിയാണ് വിരാട് വിൻഡീസിനെതിരെ നേടിയത്.
advertisement

സ്കോർ ബോർഡിൽ വെറും 10 റൺസ് ഉള്ളപ്പോൾ ഓപ്പണർ ശിഖർ ധവാനെ നഷ്ടമായ ഇന്ത്യയെ കോഹ്ലിയും (100*) രോഹിത്തും ( 71) ചേർന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന ഓഷൺ തോമസാണ് ശിഖർ ധവാനെ വീഴ്ത്തിയത്.

റണ്‍ മഴ തീര്‍ത്ത് വിന്‍ഡീസ്; ഇന്ത്യക്ക് 323 റണ്‍സ് വിജയ ലക്ഷ്യം

നേരത്തെ തുടക്കത്തിലെ ഓപ്പണര്‍ ഹേമരാജിനെ നഷ്ടമായ വിന്‍ഡീസിനെ കീറണ്‍ പവലും ഹോപ്പും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. പവല്‍ 39 പന്തില്‍ 51 റണ്‍സും ഹോപ്പ് 51 പന്തില്‍ 32 റണ്‍സും നേടി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണെങ്കിലും മധ്യനിരയില്‍ സെഞ്ച്വറി പ്രകടനത്തോടെ തിളങ്ങിയ ഹെറ്റ്‌മെര്‍ വിന്‍ഡീസിനെ കരകയറ്റി.

advertisement

'തനന നനന ന'; മൈതാനത്ത് നൃത്ത ചുവടുമായി കോഹ്‌ലി; വീഡിയോ കാണാം

78 പന്തുകളില്‍ നിന്ന് 106 റണ്‍സാണ് ഹെറ്റ്‌മെര്‍ നേടിയത്. നായകന്‍ ജേസണ്‍ ഹോള്‍ഡറും (42 പന്തില്‍ 38 റണ്‍സ്) ഹെറ്റ്‌മെറിന് ഉറച്ച പിന്തുണ നല്‍കി. അവസാന നിമിഷം ആഞ്ഞടിച്ച ബിഷുവും റോച്ചും ചേര്‍ന്നാണ് വിന്‍ഡീസിനെ മുന്നൂറ് കടത്തിയത്. ഇന്ത്യക്കായി ചാഹല്‍ മൂന്നും ജഡേജയും ഷമിയും രണ്ട് വീതം വിക്കറ്റുകളുമാണ് വീഴ്ത്തിയത്. യുവതാരം ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്ലി നയിക്കുന്നു; 36ാം സെഞ്ച്വറിയുമായി വിരാട് കോഹ്ലി; ഇന്ത്യ തിരിച്ചടിക്കുന്നു