ഇന്റർഫേസ് /വാർത്ത /Sports / റണ്‍ മഴ തീര്‍ത്ത് വിന്‍ഡീസ്; ഇന്ത്യക്ക് 323 റണ്‍സ് വിജയ ലക്ഷ്യം

റണ്‍ മഴ തീര്‍ത്ത് വിന്‍ഡീസ്; ഇന്ത്യക്ക് 323 റണ്‍സ് വിജയ ലക്ഷ്യം

 • Share this:

  ഗുവാഹത്തി: ഇന്ത്യ വിന്‍ഡീസ് ഒന്നാം ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് മികച്ച സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് വിന്‍ഡീസ് നേടിയത്. കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയെങ്കിലും സെഞ്ച്വറി നേടിയ ഷിമ്രോണ്‍ ഹെറ്റ്‌മെറിന്റെയും അര്‍ദ്ധ സെഞ്ച്വറി നേടിയ കീറണ്‍ പവലിന്റെയും പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ കുറിച്ചത്.

  തുടക്കത്തിലെ ഓപ്പണര്‍ ഹേമരാജിനെ നഷ്ടമായ വിന്‍ഡീസിനെ കീറണ്‍ പവലും ഹോപ്പും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. പവല്‍ 39 പന്തില്‍ 51 റണ്‍സും ഹോപ്പ് 51 പന്തില്‍ 32 റണ്‍സും നേടി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണെങ്കിലും മധ്യനിരയില്‍ സെഞ്ച്വറി പ്രകടനത്തോടെ തിളങ്ങിയ ഹെറ്റ്‌മെര്‍ വിന്‍ഡീസിനെ കരകയറ്റുകയായിരുന്നു.

  'തനന നനന ന'; മൈതാനത്ത് നൃത്ത ചുവടുമായി കോഹ്‌ലി; വീഡിയോ കാണാം

  78 പന്തുകളില്‍ നിന്ന് 106 റണ്‍സാണ് ഹെറ്റ്‌മെര്‍ നേടിയത്. നായകന്‍ ജേസണ്‍ ഹോള്‍ഡറും (42 പന്തില്‍ 38 റണ്‍സ്) ഹെറ്റ്‌മെറിന് ഉറച്ച പിന്തുണ നല്‍കി. അവസാന നിമിഷം ആഞ്ഞടിച്ച ബിഷുവും റോച്ചും ചേര്‍ന്നാണ് വിന്‍ഡീസിനെ മുന്നൂറ് കടത്തിയത്.

  'കയ്യാങ്കളിയിലും പിന്നിലല്ല'; പിടിച്ച് നിര്‍ത്തിയ ക്രെസ്പിയെ മലര്‍ത്തിയടിച്ച് സ്റ്റൊയാനോവിച്ച്

  ഇന്ത്യക്കായി ചാഹല്‍ മൂന്നും ജഡേജയും ഷമിയും രണ്ട് വീതം വിക്കറ്റുകളുമാണ് വീഴ്ത്തിയത്. യുവതാരം ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.

  First published:

  Tags: Cricket news, India vs West Indies 2018, India vs Windies, Indian cricket, Indian cricket team, Windies Cricket Team