ഇന്ത്യന്‍ ടീം കളി ജയിക്കുമ്പോള്‍ ബാക്കിയാകുന്ന ബോളുകളുടെ എണ്ണത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണ് ഇന്ന് നേടിയത്. 211 ബോളുകളാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിക്കുമ്പോള്‍ ബാക്കിയായത്. 2001 ല്‍ കെനിയക്കെതിരെ 231 പന്തുകള്‍ ബാക്കി നില്‍ക്കെ നേടിയ ജയമാണ് ഈ വിഭാഗത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയം.
'ആധികാരികം'; ഇന്ത്യക്ക് 9 വിക്കറ്റ് ജയം, പരമ്പര
2015 ല്‍ പെര്‍ത്തില്‍ യുഎഇയ്‌ക്കെതിരെ 187 പന്തുകള്‍ ബാക്കി നില്‍ക്കേ നേടിയ വിജയത്തെയാണ് കോഹ്‌ലിയും സംഘവും ഇന്ന് മറികടന്നത്. അതേസമയം ഏകദിനത്തില്‍ 200 സിക്‌സറുകള്‍ തികയ്ക്കുന്ന താരമായി രോഹിത് മാറുകയും ചെയ്തു.
advertisement
ഇന്ന് നാല് സിക്‌സറുകള്‍ പറത്തിയതോടെ 202 സിക്‌സറുകളാണ് രോഹിത് ഏകദിനത്തില്‍ സ്വന്തമാക്കിയത്. അതേസമയം ഏകദിനത്തില്‍ 4,000 റണ്‍സിന്റെ കൂട്ടുകെട്ട് നേടാന്‍ രോഹിത് വിരാട് സംഘത്തിനും കഴിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യന്‍ സംഘമാണ് രോഹിത്തും വിരാടും. നേരത്തെ രോഹിത്തും ദവാനും ഈ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയം നേടിയതോടെ പരമ്പര 3- 1നും ഇന്ത്യ സ്വന്തമാക്കി.
