'ഹിറ്റ് മാന്‍' ദ സിക്‌സര്‍ മാന്‍; ഏകദിനത്തില്‍ 200 സിക്‌സ് പറത്തി രോഹിത് ശര്‍മ; നേടിയത് റെക്കോര്‍ഡോടെ

Last Updated:
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ റണ്‍മഴ കാണാനെത്തിയ ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നെങ്കിലും സിക്‌സറുകളുടെ എണ്ണത്തില്‍ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്നത്തെ മത്സരത്തില്‍ രണ്ട് സിക്‌സറുകള്‍ പറത്തിയപ്പോഴാണ് രോഹിത് ഏകദിനത്തില്‍ 200 സിക്‌സറുകള്‍ നേടിയത്. ധോണിയ്ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ.
200 സിക്‌സറുകള്‍ തികയ്ക്കാന്‍ ഏറ്റവും കുറച്ച് ഇന്നിങ്ങ്‌സുകള്‍ മാത്രമാണ് താരത്തിനു വേണ്ടിവന്നത്. 187 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. 195 ഇന്നിങ്ങ്‌സുകളില്‍ നിന്ന് റെക്കോര്‍ഡ് മറികടന്ന ഷഹീദ് അഫ്രിദിയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി 248 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് 200 സിക്‌സുകല്‍ നേടിയത്.
അതേസമയം മത്സരത്തില്‍ ഇന്ത്യ ജയത്തിനരികെയാണ്. 105 റണ്‍സ്‌സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 93 റണ്‍സ് നേിയിരിക്കുകയാണ്. അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിത് ശര്‍മ്മയും 26 റണ്ണോടെ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഹിറ്റ് മാന്‍' ദ സിക്‌സര്‍ മാന്‍; ഏകദിനത്തില്‍ 200 സിക്‌സ് പറത്തി രോഹിത് ശര്‍മ; നേടിയത് റെക്കോര്‍ഡോടെ
Next Article
advertisement
Weekly Predictions Nov 3 to 9 | തെറ്റുകൾ സംഭവിക്കാതിരിക്കാൻ ജാഗ്രത പാലിക്കുക; കരിയറിൽ വിജയമുണ്ടാകും: വാരഫലം അറിയാം
Weekly Predictions Nov 3 to 9 | തെറ്റുകൾ സംഭവിക്കാതിരിക്കാൻ ജാഗ്രത പാലിക്കുക; കരിയറിൽ വിജയമുണ്ടാകും: വാരഫലം അറിയാം
  • മേടം രാശിക്കാർ ജോലിയിൽ ജാഗ്രത പാലിക്കണം

  • ഇടവം രാശിക്കാർക്ക് ഭാഗ്യം തേടിയെത്തും,

  • മിഥുനം രാശിക്കാർക്ക് ബിസിനസ്സിലും യാത്രയിലും പ്രയോജനം ലഭിക്കും

View All
advertisement