തുടക്കത്തിലെ ഓപ്പണര്‍ ഹേമരാജിനെ നഷ്ടമായ വിന്‍ഡീസിനെ കീറണ്‍ പവലും ഹോപ്പും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. പവല്‍ 39 പന്തില്‍ 51 റണ്‍സും ഹോപ്പ് 51 പന്തില്‍ 32 റണ്‍സും നേടി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണെങ്കിലും മധ്യനിരയില്‍ സെഞ്ച്വറി പ്രകടനത്തോടെ തിളങ്ങിയ ഹെറ്റ്‌മെര്‍ വിന്‍ഡീസിനെ കരകയറ്റുകയായിരുന്നു.
'തനന നനന ന'; മൈതാനത്ത് നൃത്ത ചുവടുമായി കോഹ്‌ലി; വീഡിയോ കാണാം
78 പന്തുകളില്‍ നിന്ന് 106 റണ്‍സാണ് ഹെറ്റ്‌മെര്‍ നേടിയത്. നായകന്‍ ജേസണ്‍ ഹോള്‍ഡറും (42 പന്തില്‍ 38 റണ്‍സ്) ഹെറ്റ്‌മെറിന് ഉറച്ച പിന്തുണ നല്‍കി. അവസാന നിമിഷം ആഞ്ഞടിച്ച ബിഷുവും റോച്ചും ചേര്‍ന്നാണ് വിന്‍ഡീസിനെ മുന്നൂറ് കടത്തിയത്.
advertisement
'കയ്യാങ്കളിയിലും പിന്നിലല്ല'; പിടിച്ച് നിര്‍ത്തിയ ക്രെസ്പിയെ മലര്‍ത്തിയടിച്ച് സ്റ്റൊയാനോവിച്ച്
ഇന്ത്യക്കായി ചാഹല്‍ മൂന്നും ജഡേജയും ഷമിയും രണ്ട് വീതം വിക്കറ്റുകളുമാണ് വീഴ്ത്തിയത്. യുവതാരം ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.