TRENDING:

കാര്യവട്ടത്ത് വിന്‍ഡീസിന് നാണക്കേടിന്റെ ഇന്നിങ്ങ്‌സ്; ടീം സ്‌കോര്‍ ഇടംപിടിച്ചത് ഈ പട്ടികയില്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കാര്യവട്ട കേദിനത്തില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറിയപ്പോള്‍ ടീം ടോട്ടല്‍ ഇടംപിടിച്ചത് നാണക്കേടിന്റെ പട്ടികയില്‍. ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസിന്റെ ഏറ്റവും ചെറിയ ടീം ടോട്ടലായിരുന്നു കാര്യവട്ടത്ത് കുറിക്കപ്പെട്ടത്.
advertisement

31.5 ഓവറില്‍ 104 റണ്‍സിനാണ് വിന്‍ഡീസ് ഇന്നിങ്ങ്‌സ് അവസാനിച്ചത്. നേരത്തെ 1997 ല്‍ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന മത്സരത്തില്‍ 121 റണ്‍സിന് പുറത്തായതായിരുന്നു ഇന്ത്യ വിന്‍ഡീസ് ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍. രണ്ടാമത്തേത് 1993 ല്‍ കൊല്‍ക്കത്തയില്‍ കുറിക്കപ്പെട്ട 123 ഉം.

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

കോഹ്‌ലിയും സംഘവും മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ പോവുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ ബൗളിങ്ങ് പ്രകടനത്തിന് മുന്നിലാണ് വിന്‍ഡീസ് തകര്‍ന്നത്. ജജേഡ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബൂംറയും ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റുകളും വീഴ്ത്തി.

advertisement

വിന്‍ഡീസ് ഇന്നിങ്ങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കീറണ്‍ പവലിനെ ഭൂവനേശ്വര്‍ കുമാര്‍ വീഴ്ത്തിയിരുന്നു. രണ്ടാം ഓവറില്‍ ഷായി ഹോപ്പിനെ ബൂംറയും മടക്കി. റണ്ണൊന്നുമെടുക്കാതെയാണ് രണ്ട് വിന്‍ഡീസ് താരങ്ങളും കൂടാരം കയറിയത്. പിന്നാലെ രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു റോവ്മാന്‍ പവലിനെ (16)യും ഹെറ്റ്‌മെറിനെ (9)യും ജഡേജയും വീഴ്ത്തി.

'ഇതാണ് ഞങ്ങളുടെ ധോണി'; തന്നെ കാണനെത്തിയ ഭിന്നശേഷിക്കാരനായ കുട്ടിക്കൊപ്പം ഫോട്ടോയെടുത്ത് മഹി

മര്‍ലോണ്‍ സാമുവല്‍സ് പിടിച്ച് നില്‍ക്കുമെന്ന് തോന്നിച്ചെങ്കിലും ഖലീല് അഹമ്മദിന്റെ പന്തില്‍ ധവാന് പിടികൊടുത്ത് താരവും മടങ്ങുകയായിരുന്നു. 24 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സാമുവല്‍സും നായകന്‍ ഹോള്‍ഡറും (25) മാണ് വിന്‍ഡീസിന്‍രെ ടോപ്പ് സ്‌കോറര്‍മാര്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
കാര്യവട്ടത്ത് വിന്‍ഡീസിന് നാണക്കേടിന്റെ ഇന്നിങ്ങ്‌സ്; ടീം സ്‌കോര്‍ ഇടംപിടിച്ചത് ഈ പട്ടികയില്‍