നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

  കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

  • Last Updated :
  • Share this:
   തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റണ്ണെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഓഷന്‍ തോമസിനാണ് വിക്കറ്റ്. 105 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്ക് തുടക്കത്തിലെ പ്രഹരമേല്‍പ്പിക്കാന്‍ കഴിഞ്ഞത് വിന്‍ഡീസിന് ആശ്വസമാണ്.

   നേരത്തെ രവീന്ദ്ര ജഡേജയുടെ ബൗളിങ്ങ് പ്രകടനത്തിന് മുന്നിലാണ് വിന്‍ഡീസ് തകര്‍ന്നത്. ജജേഡ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബൂംറയും ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റുകളും വീഴ്ത്തി. വിന്‍ഡീസ് ഇന്നിങ്ങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കീറണ്‍ പവലിനെ ഭൂവനേശ്വര്‍ കുമാര്‍ വീഴ്ത്തിയിരുന്നു. രണ്ടാം ഓവറില്‍ ഷായി ഹോപ്പിനെ ബൂംറയും മടക്കി. റണ്ണൊന്നുമെടുക്കാതെയാണ് രണ്ട് വിന്‍ഡീസ് താരങ്ങളും കൂടാരം കയറിയത്. പിന്നാലെ രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു റോവ്മാന്‍ പവലിനെ (16)യും ഹെറ്റ്‌മെറിനെ (9)യും ജഡേജയും വീഴ്ത്തി.

   കാര്യവട്ടത്ത് വിന്‍ഡീസ് 'ദുരന്തം'; ഇന്ത്യക്ക് 105 റണ്‍സ് വിജയലക്ഷ്യം

   മര്‍ലോണ്‍ സാമുവല്‍സ് പിടിച്ച് നില്‍ക്കുമെന്ന് തോന്നിച്ചെങ്കിലും ഖലീല് അഹമ്മദിന്റെ പന്തില്‍ ധവാന് പിടികൊടുത്ത് താരവും മടങ്ങുകയായിരുന്നു. 24 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സാമുവല്‍സും നായകന്‍ ഹോള്‍ഡറും (25) മാണ് വിന്‍ഡീസിന്‍രെ ടോപ്പ് സ്‌കോറര്‍മാര്‍.

   First published:
   )}