കാര്യവട്ടത്ത് വിന്‍ഡീസ് 'ദുരന്തം'; ഇന്ത്യക്ക് 105 റണ്‍സ് വിജയലക്ഷ്യം

Last Updated:
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിന് ബാറ്റിങ്ങ് തകര്‍ച്ച. ടോസ് ബാറ്റിങ്ങ് തെരഞ്ഞെടുത്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് പുറത്താവുകയായിരുന്നു. വിന്‍ഡീസ് നിരയില്‍ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് 20 ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബൂംറയും ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റുകളും വീഴ്ത്തി.
ഓപ്പണര്‍ കീറണ്‍ പവലിനെ ആദ്യ ഓവറില്‍ തന്നെ ഭൂവനേശ്വര്‍ കുമാര്‍ വീഴ്ത്തിയപ്പോള്‍ രണ്ടാം ഓവറില്‍ ഷായി ഹോപ്പിനെ ബൂംറ മടക്കുകയായിരുന്നു. റണ്ണൊന്നുമെടുക്കാതെയാണ് രണ്ട് വിന്‍ഡീസ് താരങ്ങളും കൂടാരം കയറിയത്. പിന്നാലെ രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു റോവ്മാന്‍ പവലിനെ (16)യും ഹെറ്റ്‌മെറിനെ (9)യും ജഡേജയും വീഴ്ത്തി.
മര്‍ലോണ്‍ സാമുവല്‍സ് പിടിച്ച് നില്‍ക്കുമെന്ന് തോന്നിച്ചെങ്കിലും ഖലീല് അഹമ്മദിന്റെ പന്തില്‍ ധവാന് പിടികൊടുത്ത് താരവും മടങ്ങുകയായിരുന്നു. 24 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സാമുവല്‍സും നായകന്‍ ഹോള്‍ഡറും (25) മാണ് വിന്‍ഡീസിന്‍രെ ടോപ്പ് സ്‌കോറര്‍മാര്‍.
advertisement
മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കാര്യവട്ടത്ത് വിന്‍ഡീസ് 'ദുരന്തം'; ഇന്ത്യക്ക് 105 റണ്‍സ് വിജയലക്ഷ്യം
Next Article
advertisement
മത്സര പരീക്ഷ വിഭാഗക്കാർക്കുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
മത്സര പരീക്ഷ വിഭാഗക്കാർക്കുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
  • കേരള മുന്നോക്ക ക്ഷേമ കോർപറേഷൻ നൽകുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

  • അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ ആയിരിക്കണം, കുറഞ്ഞ വരുമാനക്കാർക്ക് മുൻഗണന.

  • അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 7, ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

View All
advertisement