ഇതോടെ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ശേഷം ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് മറ്റൊരു മലയാളി കൂടി ഇടംപിടിക്കുന്നു. സമീപകാലത്ത് മികച്ച ഫോമിലാണ് രാജസ്ഥാൻ നായകൻ കളിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാൻ സെലക്ഷൻ കമ്മിറ്റിക്കാവില്ല. ഒടുവിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനൊപ്പം സഞ്ജു സാംസണും ടീമിൽ.
ഇന്ത്യ ആദ്യമായിട്ട് 1983ൽ ലോകകപ്പ് നേടിയപ്പോൾ സുനിൽ വത്സൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. മലയാളിയായ സുനിൽ വത്സൻ അന്ന് ഒരു മത്സരം പോലും കളിച്ചിട്ടില്ല എങ്കിലും ലോകകപ്പ് കിരീടം നേട്ടത്തിൻ്റെ ഭാഗമായി. പിന്നീട് 2007 ഇന്ത്യ T20 ലോകകപ്പ് വിജയിച്ചപ്പോൾ പേസ് ബൗളർ ശ്രീശാന്ത് ഇന്ത്യയുടെ ഭാഗമായിരുന്നു. അന്ന് ശ്രീശാന്ത് ഫൈനലിൽ കിരീടം ഉറപ്പിച്ച ക്യാച്ച് നേടി കൊണ്ട് വിജയ നിമിഷത്തിന്റെ ഭാഗവുമായിരുന്നു. 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് മലയാളി സാന്നിധ്യമായി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. എന്നാല്‍ അതിനു ശേഷം സഞ്ജു സാംസണിന് കളിക്കാനുള്ള അവസരം ലഭിക്കുമെന്ന് മലയാളികൾ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല.
advertisement