സഞ്ജു: ഐപിഎല്ലിൽ തിളങ്ങി; ക്യാപ്റ്റന്‍സിയിലൂടെയും ബാറ്റിംഗിലൂടെയും അമ്പരിപ്പിച്ചു; പുല്ലുവിളയിൽ നിന്ന് ടി20 ലോകകപ്പിലേക്ക്

Last Updated:

നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ അദ്ദേഹം എട്ട് ഐപിഎല്‍ സീസണുകളില്‍ നിന്നായി ടീമിനുവേണ്ടി 3000-ല്‍ പരം റണ്‍സാണ് അടിച്ചുകൂട്ടിയത്.

ദേശീയ ടീമിനേക്കാള്‍ ഐപിഎല്ലിലെ പ്രകടനങ്ങളുടെ പേരിലാണ് സഞ്ജു സാംസണ്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ അദ്ദേഹം എട്ട് ഐപിഎല്‍ സീസണുകളില്‍ നിന്നായി ടീമിനുവേണ്ടി 3000-ല്‍ പരം റണ്‍സാണ് അടിച്ചുകൂട്ടിയത്.
കുട്ടിക്കാലം ഡല്‍ഹിയില്‍ ചെലവിട്ട സഞ്ജു കൗമാരകാലഘട്ടത്തിന്റെ തുടക്കത്തില്‍ കേരളത്തിലേക്ക് എത്തി. ഡല്‍ഹിയില്‍ പോലീസ് കോണ്‍സ്റ്റബിളായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ക്രിക്കറ്റിലെ ആദ്യ പാഠങ്ങള്‍ ഡല്‍ഹിയിലെ ജീവിതകാലത്ത് സഞ്ജു സ്വന്തമാക്കിയിരുന്നു. കേരളത്തിലെത്തിയ അദ്ദേഹം ജൂനിയര്‍ മത്സരങ്ങളില്‍ ബാറ്റിംഗിലൂടെ വിസ്മയം കാട്ടി. മികച്ച സാങ്കേതികതയ്ക്ക് പുറമെ പന്ത് കൃത്യസമയത്ത് ടൈം ചെയ്യാനുള്ള കഴിയും അദ്ദേഹം പ്രകടിപ്പിച്ചു. 2011ലെ അണ്ടര്‍-19 ഏഷ്യാ കപ്പിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും മത്സരത്തില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷത്തെ അണ്ടര്‍ 19-ലോകകപ്പില്‍ അദ്ദേഹത്തിന് ഇടം നേടിയെടുക്കാനായില്ല.
advertisement
2013-ലാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലേക്ക് തെരഞ്ഞെടുക്കുന്നത്. അപ്പോള്‍ അദ്ദേഹത്തിന് വെറും 18 വയസ്സ് മാത്രമായിരുന്നു പ്രായം. എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ടീമിന് രണ്ട് വര്‍ഷത്തെ വിലക്ക് വന്നങ്കെിലും അദ്ദേഹത്തെ അവര്‍ നിലനിറുത്തി. 2021-ലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കാപ്റ്റനായി സഞ്ജു തെരഞ്ഞെടുക്കപ്പെട്ടത്. ആ വര്‍ഷം അദ്ദേഹം ടീമിനായി 484 റണ്‍സ് എടുത്തു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 63 പന്തില്‍ നിന്ന് 119 അദ്ദേഹം നേടി. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ 40ല്‍ അധികം റണ്‍സ് എടുത്തു. 70, 82 എന്നിങ്ങനെ റണ്‍സെടുത്ത് തുടര്‍ച്ചയായ മത്സരങ്ങളില്‍ പുറത്താകാതെ നിന്നു. അതേസമയം, ടൂര്‍ണമെന്റിന്റെ അവസാന മത്സരങ്ങളില്‍ സ്ഥിരതയുള്ള പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ താരത്തിനായില്ല. അതിനാല്‍ പോയിന്റ് ടേബിളില്‍ രാജസ്ഥാന്‍ റോയല്‍ പിന്നോക്കം പോയി. 2022-ലെ ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തെത്തി. ആ വര്‍ഷം സഞ്ജു 458 റണ്‍സ് ടീമിനായി നേടിയിരുന്നു.
advertisement
2011-12-ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച അദ്ദേഹം രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ബാറ്റിംഗിലും കീപ്പിംഗിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. 2013-14-ല്‍ 60-ല്‍ താഴെ ശരാശരിയില്‍ 530 റണ്‍സ് അദ്ദേഹം നേടി. തന്റെ ആദ്യ കളിയിലെ ഇരട്ട സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. അടുത്ത സീസണില്‍ 475 റണ്‍സും അദ്ദേഹം നേടി. 2015-16-ല്‍ കേരള ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹത്തിന് 20 വയസ്സായിരുന്നു പ്രായം. 2019 ഒക്ടോബറില്‍ എതിരാളികള്‍ ശക്തരായിരുന്നിട്ടും 212 റണ്‍സെടുത്ത് അദ്ദേഹം പുറത്താകാതെ നിന്നു. അന്ന് വിജയ് ഹസാരെ ട്രോഫിയിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഗോവയ്‌ക്കെതിരേയുള്ള മത്സരത്തില്‍ കേരളം സ്വന്തമാക്കി.
advertisement
2015 ജൂലൈയില്‍ ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജു ഇടം നേടി. ഹരാരെയില്‍ സിംബാബ്‌വെയ്‌ക്കെതിരേ യായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. 2021-ല്‍ ഏകദിന ടീമിലും അദ്ദേഹം ഇടംപിടിച്ചു. എന്നാല്‍, അടുത്ത മത്സരത്തിന് മുമ്പായി ഒരു വര്‍ഷത്തെ ഇടവേള വന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയുടെ രണ്ടാം മത്സരത്തില്‍ 54 റണ്‍സാണ് സഞ്ജു നേടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
സഞ്ജു: ഐപിഎല്ലിൽ തിളങ്ങി; ക്യാപ്റ്റന്‍സിയിലൂടെയും ബാറ്റിംഗിലൂടെയും അമ്പരിപ്പിച്ചു; പുല്ലുവിളയിൽ നിന്ന് ടി20 ലോകകപ്പിലേക്ക്
Next Article
advertisement
'മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുത്' ; തുറന്ന കത്തുമായി കെ.ടി ജലീൽ
'മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുത്' ; തുറന്ന കത്തുമായി കെ.ടി ജലീൽ
  • കെ.ടി ജലീൽ എംഎൽഎ, കുഞ്ഞാലിക്കുട്ടിക്കും ഫിറോസിനും മുസ്ലിം ലീഗിനും എതിരെ വിമർശനവുമായി.

  • മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ നിയമസഭയിൽ ഉന്നയിക്കാൻ ജലീൽ ലീഗിനെ വെല്ലുവിളിച്ചു.

  • കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുതെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നെഴുതി.

View All
advertisement