ആഴ്സനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽവെച്ച് നടന്ന മത്സരത്തിൽ ലിവർപൂളിനായി ഡിയെഗോ യോട്ട രണ്ട് ഗോളുകൾ നേടിയപ്പോൾ മൂന്നാം ഗോൾ സൂപ്പർതാരം മുഹമ്മദ് സലായുടെ വക ആയിരുന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്താനും ചെമ്പടക്ക് സാധിച്ചു.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടുഗോളുകൾ തിരിച്ചടിച്ചാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് ബ്രൈട്ടണെ കീഴടക്കിയത്. യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് 13-ാം മിനിട്ടിൽ ഡാലി വെൽബെക്കിലൂടെ ബ്രൈട്ടണാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയിൽ ടീം 1-0 ന് മുന്നിലായിരുന്നു.
advertisement
Also Read- കുപിതനായ ക്യാപ്റ്റൻ കൂൾ, പോരടിച്ച ഗംഭീറും കോഹ്ലിയും: ഐപിഎൽ ചരിത്രത്തിലെ വിവാദങ്ങൾ അറിയാം
എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ചുവന്ന ചെകുത്താന്മാർ 62-ാം മിനിട്ടിൽ ഒരു ഗോൾ തിരിച്ചടിച്ചു. മാർക്കസ് റാഷ്ഫോർഡാണ് ടീമിനായി ഗോൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. പിന്നാലെ 83-ാം മിനിട്ടിൽ പോൾ പോഗ്ബ നൽകിയ പാസ് ഹെഡ്ഡ് ചെയ്ത് വലയിലെത്തിച്ച് യുവതാരം മേസൺ ഗ്രീൻവുഡ് ടീമിനായി വിജയം സമ്മാനിച്ചു.
Also Read- IPL 2021| തിളങ്ങിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താം; പ്രതീക്ഷയോടെ 3ഇന്ത്യന്‍ താരങ്ങൾ
ഈ വിജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 30 മത്സരങ്ങളിൽ നിന്നും 60 പോയിന്റാണ് ടീമിനുള്ളത്. 31 മത്സരങ്ങളിൽ നിന്നും 74 പോയിന്റുള്ള മാഞ്ചെസ്റ്റർ സിറ്റിയാണ് പട്ടികയിൽ മുന്നിൽ. ലീഗ് കിരീടം സിറ്റി ഏറെക്കുറെ ഉറപ്പാക്കിയിരിക്കുകയാണ്.
Also Read- IPL 2021| മുംബൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തുമോ? നയം വ്യക്തമാക്കി ബിസിസിഐ
കരുത്തരായ ടോട്ടനത്തെ ന്യൂകാസിലാണ് സമനിലയിൽ പൂട്ടിയത്. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി പിരിഞ്ഞു. 28-ാം മിനിട്ടിൽ ജോയലിൻടണിലൂടെ ന്യൂകാസിലാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 30-ാം മിനിട്ടിൽ ടോട്ടനത്തിനായി നായകൻ ഹാരി കെയ്ൻ സമനില ഗോൾ നേടി. നാലുമിനിട്ടുകൾക്ക് ശേഷം വീണ്ടും സ്കോർ ചെയ്ത് കെയ്ൻ ടീമിന് 2-1 ന്റെ ലീഡ് സമ്മാനിച്ചു. എന്നാൽ കളിയവസാനിക്കാനിരിക്കേ 85-ാം മിനിട്ടിൽ ഗോൾ നേടി വില്ലോക്ക് ന്യൂകാസിലിനായി സമനില ഗോൾ നേടി. ഈ സമനിലയോടെ ടോട്ടനം അഞ്ചാം സ്ഥാനത്തും ന്യൂകാസിൽ 17-ാം സ്ഥാനത്തും തുടരുന്നു. നാലാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് ടോട്ടനം നഷ്ടപ്പെടുത്തിയത്.
