• HOME
 • »
 • NEWS
 • »
 • ipl
 • »
 • കുപിതനായ ക്യാപ്റ്റൻ കൂൾ, പോരടിച്ച ഗംഭീറും കോഹ്ലിയും: ഐപിഎൽ ചരിത്രത്തിലെ വിവാദങ്ങൾ അറിയാം

കുപിതനായ ക്യാപ്റ്റൻ കൂൾ, പോരടിച്ച ഗംഭീറും കോഹ്ലിയും: ഐപിഎൽ ചരിത്രത്തിലെ വിവാദങ്ങൾ അറിയാം

ചാമ്പ്യൻഷിപ്പ് തുടങ്ങിയ 2008 ൽ തന്നെ ഹർഭജൻ സിംഗ് മലയാളി താരം ശ്രീശാന്തിനെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദം ഉണ്ടായി

കുപിതനായ ക്യാപ്റ്റൻ കൂൾ, പോരടിച്ച ഗംഭീറും കോഹ്ലിയും: ഐപിഎൽ ചരിത്രത്തിലെ വിവാദങ്ങൾ അറിയാം

കുപിതനായ ക്യാപ്റ്റൻ കൂൾ, പോരടിച്ച ഗംഭീറും കോഹ്ലിയും: ഐപിഎൽ ചരിത്രത്തിലെ വിവാദങ്ങൾ അറിയാം

 • Last Updated :
 • Share this:
  മറ്റൊരു ഐപിഎൽ സീസണിന് കൂടി അരങ്ങ് ഉണരുകയാണ്. നിരവധി സെലിബ്രിറ്റികൾ കൂടി ഭാഗമായ പണക്കൊഴുപ്പിന്റെ ഈ ക്രിക്കറ്റ് മാമാങ്കം  ആരാധകർക്ക് എന്നും ആവേശമാണ്. നിരവധി യുവ താരങ്ങളെയും സംഭാവന ചെയ്യുന്ന ഐപിഎൽ ആഭ്യന്തര ക്രിക്കറ്റിലെ തന്നെ വലിയ ഉത്സവമാണ്. താരങ്ങളുടെ മിന്നും പ്രകടനം കൊണ്ടും ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം കൊണ്ടും വാർത്തകളിൽ നിറയുന്ന ഐപിഎല്ലിൽ വിവാദങ്ങൾക്കും കുറവില്ല.

  ചാമ്പ്യൻഷിപ്പ് തുടങ്ങിയ 2008 ൽ തന്നെ ഹർഭജൻ സിംഗ് മലയാളി താരം ശ്രീശാന്തിനെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദം ഉണ്ടായി. മുംബൈ - പഞ്ചാബ് മത്സരത്തിനിടെയായിരുന്നു സംഭവം. 2 വർഷത്തിന് ശേഷം സാമ്പത്തിക ക്രമക്കേട് ആരോപണത്തെ ഐപിഎൽ ചെയർമാനായ ലളിത് മോഡിക്ക് പുറത്ത് പോകേണ്ടി വന്നു. 2010 ൽ തന്നെ ഐപിഎൽ ടീമായ കൊച്ചിൻ ടസ്ക്കേഴ്സ് കേരളയും വിവാദങ്ങളെത്തുടർന്ന് പുറത്തുപോയി. കേന്ദ്ര മന്ത്രി ശശി തരൂരിന്റെ രാജിയിലേക്കും ഈ വിവാദങ്ങൾ നയിച്ചു.

  Also Read-IPL 2021| തിളങ്ങിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താം; പ്രതീക്ഷയോടെ മൂന്ന് ഇന്ത്യന്‍ താരങ്ങൾ

  2012, 2013 വർഷങ്ങളിൽ വാതുവെപ്പ് ആരോപണങ്ങളും ഐപിഎല്ലിനെ പിടിച്ചുലച്ചു. താരങ്ങളുമായി ബന്ധപ്പെട്ടും നിരവധി വിവാദങ്ങൾ ഐപിഎല്ലിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ഏതാനും വിവാദങ്ങളെക്കുറിച്ച്  അറിയാം.

  മൈതാനത്ത് വാക്കുകൾ കൊണ്ട് പോരടിച്ച കോഹ്ലിയും ഗംഭീറും

  2013 സീസണിലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്-  കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ കോഹ്ലിയും ഗംഭീറും മൈതാനത്ത് പോരടിച്ചിരുന്നു. കോഹ്ലിയുടെ പുറത്താകലിന് ശേഷമാണ് ഇന്ത്യയുടെ രണ്ട് മികച്ച താരങ്ങൾ തമ്മിൽ മൈതാനത്ത് കൊമ്പ് കോർത്തത്. മുഖാമുഖം പോരടിച്ച ഇരുവരെയും ക്രിക്കറ്റ് താരം രജത് ഭാട്ടിയ ഇടപെട്ടാണ് അകറ്റിയത്.

  വാങ്കഡെയിൽ വിലക്ക് നേരിട്ട ഷാരുഖ് ഖാൻ

  രണ്ട് തവണ ഐപിഎൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമകളിൽ ഒരാളാണ് ബോളിവുഡ് താരമായ ഷാരൂഖ് ഖാൻ. 2012ൽ സെക്യൂരിറ്റി ഗാർഡുമാരുമായുള്ള കലഹത്തെ തുടർന്ന് അദ്ദേഹത്തിന് വാങ്കഡെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. 5 വർഷത്തോളമാണ് താരത്തെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയത്.

  ക്ഷുഭിതനായ ക്യാപ്റ്റൻ കൂൾ

  മൈതാനത്ത് ശാന്തമായി കാര്യങ്ങളെ നേരിടുന്നതിനാലാണ് മുൻ ഇന്ത്യൻ നായകനായ ധോണിയെ 'ക്യാപ്റ്റൻ കൂൾ' എന്ന് വിശേഷിപ്പിക്കുന്നത്.  ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്ന ധോണി ഒരിക്കൽ ക്ഷുഭിതനാവുകയുണ്ടായി. 2019 സീസണിൽ രാജാസ്ഥാൻ റോയൽസിനെതിരെയുള്ള മത്സരത്തിലായിരുന്നു സംഭവം. അമ്പയറുടെ തീരുമാനത്തിനെതിരെ ആയിരുന്നു ധോണിയുടെ രോഷം. പവലിയനിൽ നിന്നും മൈതാനത്തെത്തിയ ധോണി അമ്പയറുമായി പോരടിക്കുകയായിരുന്നു. ഐപിഎൽ ചട്ടങ്ങൾ ലംഘിച്ചെന്ന കാരണത്താൽ മാച്ച് ഫീ യുടെ അമ്പത് ശതമാനം ധോണി പിഴ അടക്കേണ്ടതായും വന്നു.

  ബട്ട്ലറെ മങ്കാദിംഗ് ചെയ്ത അശ്വിൻ

  ആധുനിക ക്രിക്കറ്റിലെ മികച്ച സ്പിന്നർമാരിൽ ഒരാളായ അശ്വിൻ മങ്കാദിംഗിലൂടെ ബട്ട്ലറെ പുറത്താക്കിയത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കി. പഞ്ചാബ്- രാജസ്ഥാൻ മത്സരത്തിനിടെയായിരുന്നു സംഭവം. പഞ്ചാബിന് വേണ്ടി ബോളിംഗ് ചെയ്യുകയായിരുന്ന അശ്വിൻ മങ്കാദിംഗ് രീതിയിലൂടെ രാജസ്ഥാൻ്റെ ബട്ട്ലറെ പുറത്താക്കുകയായിരുന്നു.  ക്രിക്കറ്റിൽ അധികം ഉപയോഗപ്പെടുത്താത്ത രീതിയാണ് മങ്കാദിംഗ്. ബോളിംഗ് ചെയ്യുന്നതിന് മുമ്പ് ബാറ്റ്സ്മാൻ ക്രീസ് വിട്ട് ഇറങ്ങിയാൽ ബോളറെ സ്റ്റംമ്പ് ചെയ്യാൻ അനുവദിക്കുന്നതാണ് മങ്കാദിംഗ് രീതി.

  അനുഷ്ക്ക ശര്‍മ്മ- സുനിൽ ഗവാസ്ക്കർ വിവാദം

  2020 ഐപിഎല്ലിലെ ആദ്യ ഘട്ടത്തിലുള്ള വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തിന് കാരണം ഭാര്യ അനുഷ്ക ശർമ്മയാണെന്ന തരത്തിലുള്ള ഇതിഹാസ താരം സുനിൽ ഗവാസ്ക്കറുടെ പ്രസ്താവന വിവാദമായിരുന്നു. ഗവാസ്ക്കറുടെ പ്രസ്താവനക്കെതിരെ അനുഷ്ക തന്നെ രംഗത്തെത്തി. നീരസം ഉണ്ടാക്കുന്ന പ്രസ്താവനയാണ് ഗവാസ്ക്കർ നടത്തിയത് എന്ന് അനുഷ്ക പ്രതികരിച്ചതോടെ വിശദീകരണവുമായി ഗവാസ്ക്കർ മുന്നോട്ട് വന്നിരുന്നു.
  Published by:Asha Sulfiker
  First published: