IPL 2021| മുംബൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തുമോ? നയം വ്യക്തമാക്കി ബിസിസിഐ
- Published by:Rajesh V
- news18-malayalam
Last Updated:
കളിക്കാർക്ക് കോവിഡ് ബാധിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേൽ, ബാംഗ്ലൂർ താരം ദേവദത്ത് പടിക്കൽ, ചെന്നൈ സൂപ്പർ കിംഗ്സിലെ ഒരു താരം എന്നിവർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച കൊൽക്കത്ത താരം നിതീഷ് റാണ രോഗം ഭേദമായി മടങ്ങിയെത്തിയിരുന്നു.
മുംബൈ നഗരത്തിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്നത് നഗരത്തിലെ ഐപിഎൽ മത്സരങ്ങളുടെ നടത്തിപ്പിനെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നതിനിടെ ബദൽ വേദി തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകൾ തള്ളി ബിസിസിഐ. മറ്റൊരു വേദിയിൽ ഇനിയുള്ള കുറച്ച് ദിവസത്തിനുള്ളിൽ ബയോ ബബിൾ സംവിധാനം ഒരുക്കാനാവില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ഏപ്രിൽ പത്ത് മുതൽ 25 വരെ മുംബൈയിൽ പത്ത് മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്.
അതേസമയം, ഈ മാസം ഒമ്പതിന് ആരംഭിക്കുന്ന ടൂർണമെൻ്റിൽ കളിക്കാർക്ക് കോവിഡ് ബാധിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേൽ, ബാംഗ്ലൂർ താരം ദേവദത്ത് പടിക്കൽ, ചെന്നൈ സൂപ്പർ കിംഗ്സിലെ ഒരു താരം എന്നിവർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച കൊൽക്കത്ത താരം നിതീഷ് റാണ രോഗം ഭേദമായി മടങ്ങിയെത്തിയിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പത്ത് ഗ്രൗണ്ട് സ്റ്റാഫുകൾക്കും ബിസിസിഐ നിയോഗിച്ച ആറ് ഇവൻ്റ് മാനേജർമാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
advertisement
" അതെ, ഹൈദരാബാദ് സ്റ്റാൻഡ് - ബൈ വേദികളിൽ ഒന്നാണ്, എന്നാൽ എല്ലാ പ്രായോഗിക കാരണങ്ങൾ കൊണ്ട് മുംബൈയിൽ നിന്ന് മത്സരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും ചിന്തിക്കുന്നില്ല. ഇത്തരം കുറഞ്ഞ കാലയളവിൽ മറ്റൊരു ബയോ ബബിൾ സൃഷ്ടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. " ബിസിസിഐയുടെ മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
advertisement
അതേസമയം, മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഐപിഎല്‍ മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് അറിയിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഭാഗികമായ ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്നു.
സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഐപിഎലിനെ ലോക്ക്ഡൗണ്‍ ബാധിക്കില്ല എന്ന ഉറപ്പ് തന്നിട്ടുണ്ടെന്നും എന്നാല്‍ ഐപിഎല്‍ അല്ലാത്ത ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റെല്ലാ പരിപാടികളും നിര്‍ത്തി വയ്ക്കേണ്ടി വരുമെന്ന് എംസിഎ ഭാരവാഹി പറഞ്ഞു.
advertisement
ഐപിഎല്‍ ടീമുകള്‍ക്ക് പരിശീലനം നടത്താമെന്നും താരങ്ങൾ സുരക്ഷിതമായ ബബിളില്‍ കഴിയുന്നതിനാലാണ് ഇതെന്നും എംസിഎ അറിയിച്ചു. മുംബൈയിൽ പത്ത് മത്സരങ്ങളാണ് ഐപിഎലിന്റെ ഭാഗമായി നടക്കാനിരിക്കുന്നത്. മത്സരങ്ങളെല്ലാം മുംബൈയില്‍ തന്നെയാവും നടക്കുക.
News Summary: BCCI clarifies its statement on the conduct of IPL matches in Mumbai amidst the rising Covid-19 cases
Location :
First Published :
April 05, 2021 2:01 PM IST


