TRENDING:

'കള്ള കളി.. കള്ള കളി..'; ബാഴ്‌സയുടെ ഫ്രീകിക്ക് തടയാന്‍ 19 ാം അടവുമായി ഇന്റര്‍മിലാന്‍; പൊട്ടിച്ചിരിച്ച് മെസി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബാഴ്സലോണ: ചാംപ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന ഇന്റര്‍മിലാന്‍- ബാഴ്‌സലോണ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സ എതിരാളികളെ തകര്‍ത്ത് വിട്ടത്. റാഫേല്‍ അല്‍കാണ്ട്രയുടെയും ജോഡി ആല്‍ബയുടെയും ഗോളുകളുടെ മികവിലായിരുന്നു ബാഴ്‌സയുടെ ജയം. എന്നാല്‍ മത്സരത്തിനിടയില്‍ ബാഴ്‌സലോണയുടെ സുവാരസിന്റെ ഫ്രീകിക്ക് തടയാന്‍ മാഴ്സെലോ ബ്രോസോവിച്ച് നടത്തിയ പ്രകടനം ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു.
advertisement

മത്സരത്തിന്റെ 62 ാം മിനിറ്റിലാിരുന്നു രസകരവും അതിനേക്കാള്‍ കൗതുകവുമണര്‍ത്തിയ ബ്രോസോവിച്ചിന്റെ പ്രകടനം. ബാഴ്‌സയ്ക്ക ലഭിച്ച ഫ്രീകിക്ക് എടുക്കാന്‍ സുവാരസ് തയ്യാറായി നിന്നപ്പോള്‍ ഇന്റര്‍മിലാന്‍ താരങ്ങള്‍ പ്രതിരോധ കോട്ടകെട്ടുകയും ചെയ്തു. സാധരണ രീതിയില്‍ അണിനിരന്ന പ്രതിരോധക്കാരെ കബളിപ്പിച്ച് സുവാരസ് തന്റെ കിക്ക് മനുഷ്യ മതിലിന്റെ അടിയിലൂടെ പായിച്ചു. കിക്കെടുത്ത സുവാരസിന്റെ കണക്കുകൂട്ടല്‍ പോലെ ബോള്‍ കോട്ടയ്ക്കടിയിലൂടെ പോവുകയും ചെയ്തു.

കാര്യവട്ടം സ്റ്റേഡിയം ക്രിക്കറ്റ് മൈതാനം മാത്രമല്ല; ഗ്രീന്‍ഫീല്‍ഡില്‍ നിന്നൊരു സന്തോഷ വാര്‍ത്തകൂടി

advertisement

എന്നാല്‍ താരം കിക്കെടുത്ത സമയത്ത് പ്രതിരോധ കോട്ടയുടെ തൊട്ടുപുറകിലായി ഗ്രൗണ്ടില്‍ ബ്രോസോവിച്ച് വീണു കിടക്കുകയായിരുന്നു. പ്രതിരോധ മതിലിനടിയിലൂടെ വന്ന ബോള്‍ താരത്തിന്റെ പുറത്ത് തട്ടി പോവുകയും ചെയ്തു. പ്രതിരോധ മതിലിനെ തകര്‍ത്ത ബോള്‍ ലക്ഷ്യം കാണുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ബ്രോസോവിച്ചിന്റെ അത്ബുത സേവിങ്ങ്. തെിരാളികളുടെ അസാധാരണ പ്രകടനം കണ്ട് ഗ്യാലറിയില്‍ ഇരിക്കുകയായിരുന്ന ബാഴ്‌സ താരം മെസിയടക്കമുള്ളവര്‍ ചിരിയോടെയാണ് ഈ കാഴ്ച കണ്ടുനിന്നത്.

'വരും തലമുറയ്ക്കായ് ഞാനും വഴിമാറുന്നു'; വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡെയ്ന്‍ ബ്രാവോ വിരമിച്ചു

advertisement

ഇന്നലത്തെ ജയത്തോടെ കളിച്ച മൂന്ന് കളിയും ജയിച്ച ബാഴ്സ 9 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ്. തോറ്റെങ്കിലും ഇന്റര്‍മിലാന്‍ തന്നെയാണ് ഗ്രൂപ്പില്‍ രണ്ടാമത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് മെസിയ്ക്ക് മത്സരം നഷ്ടമായത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
'കള്ള കളി.. കള്ള കളി..'; ബാഴ്‌സയുടെ ഫ്രീകിക്ക് തടയാന്‍ 19 ാം അടവുമായി ഇന്റര്‍മിലാന്‍; പൊട്ടിച്ചിരിച്ച് മെസി