'വരും തലമുറയ്ക്കായ് ഞാനും വഴിമാറുന്നു'; വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡെയ്ന്‍ ബ്രാവോ വിരമിച്ചു

Last Updated:
ബാര്‍ബഡോസ്: വിന്‍ഡീസ് മുന്‍ നായകനും ഔള്‍റൗണ്ടറുമായ ഡെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വെടിക്കെട്ട് ബാറ്റിങ്ങ് കൊണ്ടും മികവാര്‍ന്ന ബൗളിങ്ങ് കൊണ്ടും ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് ഡെയ്ന്‍ ബ്രാവോ. ഐപിഎല്ലിലെ പ്രടനത്തിലൂടെ ഇന്ത്യയിലും നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ താരത്തിനു കഴിഞ്ഞു. ഏരെക്കാലയമായി ടീമിന് പുറത്ത് നില്‍ക്കുന്ന ബ്രാവോ 2016 സെപ്തംബറിലാണ് അവസാനമായി വിന്‍ഡീസിനായ് കളത്തിലിറങ്ങിയത്.
അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ടിട്വിന്റി ലീഗ് മത്സരങ്ങള്‍ തുടര്‍ന്നും കളിക്കുമെന്ന് ബ്രാവോ അറിയിച്ചിട്ടുണ്ട്. യുവതലമുറയ്ക്കായ് വഴി മാറി കൊടുക്കുകയാണെന്ന് പറഞ്ഞാണ് താരം വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയത്. 'പതിനാല് വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണ്. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ കൂടുതല്‍ കാലം കളിക്കുന്നതിനായും വരും തലമുറയ്ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായും തന്റെ മുന്‍ഗാമികള്‍ ചെയ്തതുപോലെ താനും വഴിമാറികൊടുക്കുകയാണ്' ബ്രാവോ പറഞ്ഞു.
advertisement
പതിനാല് വര്‍ഷം മുമ്പ് മെറൂണ്‍ ക്യാപ്പ് ലോര്‍ഡ്‌സില്‍ നിന്ന് ഏറ്റുവാങ്ങിയ നിമിഷം ഇന്നും ഓര്‍മ്മയുണ്ടെന്നും അന്നത്തെ അതേ സ്പിരിറ്റോടെയാണ് ഇത്രയും വര്‍ഷം താന്‍ കളിച്ചതെന്നും താരം പറഞ്ഞു. 2004-ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ബ്രാവോയുടെ അവസാന മത്സരം 2016-ല്‍ അബുദാബിയില്‍ പാക്കിസ്ഥാനെതിരെയായിരുന്നു. വിന്‍ഡീസിനായി 40 ടെസ്റ്റുകളും 164 ഏകദിനങ്ങളും 66 ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 40 ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ സഹിതം 2200 റണ്‍സും 86 വിക്കറ്റും താരം നേടി. ഏകദിനത്തില്‍ 2968 റണ്‍സും 199 വിക്കറ്റുമാണ് ബ്രാവോയുടെ സമ്പാദ്യം.
advertisement
ടി 20യില്‍ ലോക ക്രിക്കറ്റിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ് ബരാവോ 66 മത്സരങ്ങളില്‍ നിന്ന് 1142 റണ്‍സും 52 വിക്കറ്റുുമാണ് താരത്തിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് താരമാണ് ബ്രാവോ. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, മെല്‍ബണ്‍ റെനഗേഡ്സ്, പെഷ്വാര്‍ സല്‍മി എന്നീ ടീമുകള്‍ക്കായി താരംകളിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വരും തലമുറയ്ക്കായ് ഞാനും വഴിമാറുന്നു'; വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡെയ്ന്‍ ബ്രാവോ വിരമിച്ചു
Next Article
advertisement
അടൂരിൽ സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്
അടൂരിൽ സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്
  • ശ്രീനാദേവി കുഞ്ഞമ്മ സിപിഐ വിട്ട് കോൺഗ്രസിലേക്ക് ചേർന്നു.

  • പള്ളിക്കൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യത.

  • ശ്രീനാദേവി കുഞ്ഞമ്മ ഡിസിസിയിൽ വെച്ച് കോൺഗ്രസ് അംഗത്വം സ്വീകരിക്കും.

View All
advertisement