TRENDING:

തിരികെ നല്‍കാന്‍ ഒന്നുമില്ല, ഈ സ്വര്‍ണമല്ലാതെ: മേരി കോം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ലോക ചാമ്പ്യന്‍ഷിപ്പിന്റെ 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ ഉക്രെയിനിന്റെ ഹന്ന ഒഖോട്ടയെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ മേരി കോം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന ബഹുമതിയാണ് സ്വന്തമാക്കിയത്. ഇന്നത്തേതടക്കം ആറ് സ്വര്‍ണമെഡലുകളാണ് മേരി കോം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ നേടിയത്. 2010 ന് ശേഷം ആദ്യമായി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയ താരം കിരീട നേട്ടം ആവര്‍ത്തിക്കുകയായിരുന്നു.
advertisement

ഇതിനു മുമ്പ് 2002, 2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് മേരി സ്വര്‍ണം നേടിയിരുന്നത്. ഇതിന് പുറമെ 2001ല്‍ വെള്ളിയും താരം സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഇത്തവണത്തെ വിജയത്തിനു പിന്നാലെ ആരാധകര്‍ക്ക് നന്ദിയര്‍പ്പിച്ച് രംഗത്തെത്തിയ താരം രാജ്യത്തിന് വേണ്ടി നേടിയ സ്വര്‍ണം അല്ലാതെ മറ്റൊന്നും തിരികെ തരാന്‍ ഇല്ലെന്നാണ് പറഞ്ഞത്.

ചരിത്ര നേട്ടവുമായി മേരി കോം

'ആദ്യം ഞാനെന്റെ ആരാധകരോട് നന്ദി പറയുന്നു. ഫൈനല്‍ കാണാനെത്തിയവരോട്, എനിക്ക് വേണ്ടി ആര്‍പ്പ് വിളിച്ചവരോട്. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങള്‍ക്ക് തിരികെ നല്‍കാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല. രാജ്യത്തിന് വേണ്ടി ഒരു സ്വര്‍ണം നേടുകയല്ലാതെ. ഇന്ത്യക്ക് വേണ്ടി ടോക്യോയിലും സ്വര്‍ണ്ണം നേടാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്' മത്സരശേഷം മേരി കോം പറഞ്ഞു.

advertisement

'വിശ്വസിക്കാമോ'; ഇവിടെ പരിശീലനം കാണാനെത്തിയത് അരലക്ഷംപേര്‍

അതേസമയം മറ്റൊരു ഇന്ത്യന്‍ താരമായ സോണിയ ചാഹലിന് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. സോണിയയുടെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്. 57 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച താരം ജമ്മന്‍ താരത്തോടാണ് പരാജയപ്പെട്ടത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
തിരികെ നല്‍കാന്‍ ഒന്നുമില്ല, ഈ സ്വര്‍ണമല്ലാതെ: മേരി കോം