ചരിത്ര നേട്ടവുമായി മേരി കോം

Last Updated:
ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് മേരി കോം. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണമാണ് മേരി കോം ഇന്ന് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമാണ് മേരി കോം. 5- 0 ത്തിനായിരുന്നു മേരി കിരീടം നേടിയത്.
48 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലില്‍ ഉക്രെയിനിന്റെ ഹന്ന ഒഖോട്ടയെയാണ് മേരി പാരജയപ്പെടുത്തിയത്. 2010 ന് ശേഷം ഇത് ആദ്യമായായിരുന്നു മേരികോം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്.
നേരത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന ബഹുമതി അയലര്‍ലന്‍ഡിന്റെ കെയ്റ്റി ടെയ്ലര്‍ക്കൊപ്പം പങ്കിടുകയായിരുന്നു താരം.  2002, 2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് മേരി ഇതിന് മുന്‍പ് സ്വര്‍ണം നേടിയത്. ഇതിന് പുറമെ 2001ല്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു.
advertisement
അതേസമയം മറ്റൊരു ഇന്ത്യൻ താരമായ സോണിയ ചാഹലിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സോണിയയുടെ ആദ്യ ലോക ചാമ്പ്യൻഷിപ്പായിരുന്നു ഇത്. 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച താരം  ജമ്മൻ താരത്തോടാണ്  പരാജയപ്പെട്ടത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചരിത്ര നേട്ടവുമായി മേരി കോം
Next Article
advertisement
ആടെടാ ആട് ! ആറാട് ! ബെംഗളൂരുവിൽ ബുക്ക് ചെയ്ത കാബ് ഷെയർ ചെയ്യാൻ എത്തിയത്  ഒരു ആട്‌!
ആടെടാ ആട് ! ആറാട് ! ബെംഗളൂരുവിൽ ബുക്ക് ചെയ്ത കാബ് ഷെയർ ചെയ്യാൻ എത്തിയത്  ഒരു ആട്‌!
  • ബെംഗളൂരുവിൽ കാബ് ഷെയർ ചെയ്യാൻ കയറിയ യുവാവ് പിറകിലെ സീറ്റിൽ കണ്ടത് ആടിനെ

  • യുവാവ് ആടിനൊപ്പം സെൽഫി എടുത്തു, ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി

  • യുവാവിന്റെ അസാധാരണമായ യാത്രാ അനുഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ച

View All
advertisement